Latest News

നര്‍ത്തകി മല്ലിക സാരാഭായി കലാമണ്ഡലം സര്‍വകലാശാലാ ചാന്‍സലര്‍

നര്‍ത്തകി മല്ലിക സാരാഭായി കലാമണ്ഡലം സര്‍വകലാശാലാ ചാന്‍സലര്‍
X

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകിയും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ മല്ലിക സാരാഭായി കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളാണ്.

മല്ലിക സാരാരാഭായി നാടകം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശസ്തയാണ്. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണു മല്ലികയുടെ മാതാവ് മൃണാളിനി. 1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ടറേറ്റും നേടി.

Next Story

RELATED STORIES

Share it