Latest News

കൂട്ടസ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു

കൂട്ടസ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു
X

തിരുവനന്തപുരം: കരാര്‍ ജീവനക്കാരെയും താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. കൂട്ട സ്ഥിരപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തിലാണ് സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സെക്രട്ടേറിയറ്റിന് മു്ന്‍പില്‍ സമരം ചെയ്യുന്ന സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യത്തിന് മേല്‍ ഒരു നടപടിയുമുണ്ടായില്ല. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ആരോഗ്യ വകുപ്പില്‍ നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേ സമയം, നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാനപനമിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സര്‍ക്കാരിന്റെത് പൊടിക്കൈ പ്രയോഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Next Story

RELATED STORIES

Share it