Latest News

എസ്‌വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജനറാലി നാളെ പെരിന്തല്‍മണ്ണയില്‍; ജിഗ്‌നേഷ് മെവാനി മുഖ്യാതിഥി

വൈകീട്ട് നാലിന് പെരിന്തല്‍മണ്ണ മനഴി ബസ്റ്റാന്‍ഡിന് പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്.

എസ്‌വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജനറാലി നാളെ പെരിന്തല്‍മണ്ണയില്‍; ജിഗ്‌നേഷ് മെവാനി മുഖ്യാതിഥി
X

പെരിന്തല്‍മണ്ണ: പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പെരിന്തല്‍മണ്ണയില്‍ യുവജന റാലി നടക്കും. വൈകീട്ട് നാലിന് പെരിന്തല്‍മണ്ണ മനഴി ബസ്റ്റാന്‍ഡിന് പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. ജില്ലയിലെ 75 സര്‍ക്കിളില്‍ നിന്ന് 33 വീതം പരിശീലനം നേടിയ 2475 ടീം ഒലീവ് അംഗങ്ങള്‍ റാലിക്ക് കരുത്തേകും.

റാലിക്ക് എസ്‌വൈഎസ് ജില്ലാ കാബിനറ്റ് അംഗങ്ങളായ ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ശക്കീര്‍ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ല്യാര്‍ ചാലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ പതിനൊന്ന് സോണില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ റാലിയില്‍ കണ്ണികളാകും.

വൈകീട്ട് ഏഴിന് പെരിന്തല്‍മണ്ണ തറയില്‍ ബസ്്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രത്യേകം സജ്ജീകരിച്ച മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ ജിഗ്‌നേഷ് മെവാനി മുഖ്യാതിഥിയാകും. സമസ്ത പ്രസഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. എസ്‌വൈഎസ്് ജില്ലാ പ്രസിഡന്റ്്് ഇ കെ മുഹമ്മദ്‌കോയ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. എസ്‌വൈഎസ് സാന്ത്വന വിഭാഗമായ ടീം ഒലീവ് സമര്‍പ്പണത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്‌വൈഎസ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, കെ പി ജമാല്‍ കരുളായി, സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി പ്രഭാഷണം നടത്തും. റിപ്പബ്ലിക് ദിന സന്ദേശവും ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനത്തില്‍ നടക്കും.

Next Story

RELATED STORIES

Share it