Latest News

മെയ് 16: പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും

മെയ് 16: പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും
X

കണ്ണൂര്‍: പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ( മെയ് 16) ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.

നിലവില്‍ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55ാ ആണ്. ഓരോ മണിക്കൂറിലും 10 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഡാമിന്റെ പരമാവധി ശേഷി 27.52 മീറ്ററാണ്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

പടിയൂര്‍, ഇരിക്കൂര്‍, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യില്‍, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകള്‍, ആന്തൂര്‍, മട്ടന്നൂര്‍ ഇരിട്ടി മുനിസിപ്പാലിറ്റികള്‍ എന്നീ പ്രദേശത്തുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

പോലിസ് ,ഫയര്‍ സര്‍വീസ്, റവന്യൂ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it