Latest News

ഹിമപാതത്തില്‍പ്പെട്ടു പരുക്കേറ്റു ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു

ഹിമപാതത്തില്‍പ്പെട്ടു പരുക്കേറ്റു ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു
X

കൊല്ലം: ലഡാക്ക് അതിര്‍ത്തിയില്‍ ഹിമപാതത്തില്‍പ്പെട്ടു പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. ചവറ കൊട്ടുകാട് എസ്എസ് ബൈത്ത് (പുളിയുടെമൂട്ടില്‍) വീട്ടില്‍ വിമുക്തഭടന്‍ അബൂബക്കറിന്റെയും പരേതയായ റഷീദ ബീവിയുടെയും മകന്‍ ഷാനവാസ് (30) ആണ് മരിച്ചത്. 10 വര്‍ഷമായി കരസേനയിലാണ്.


പട്രോളിങ്ങിനിടെ 16 നായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റു ലേയിലെ ആര്‍മി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഷാനവാസ് ബുധനാഴ്ച്ച രാത്രിയാണ് മരിച്ചത്. കഴിഞ്ഞ മാസം മാതാവിന്റെ മരണത്തെത്തുടര്‍ന്നു നാട്ടിലെത്തിയിരുന്നു. ഭാര്യ: റഫ്‌ന. മക്കള്‍: അനീന, അമ്‌ന. സഹോദരങ്ങള്‍: സലീന, സബീന.




Next Story

RELATED STORIES

Share it