Latest News

മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല വേണം: എസ്ഡിപിഐയുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല വേണം: എസ്ഡിപിഐയുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രക്ഷോഭം
X

തിരുരങ്ങാടി: വികസനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മറ്റി വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു.

വികസത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മലപ്പുറം ജില്ല അവഗണനയുടെ ഭാരം ചുമക്കാന്‍ തുടങ്ങിയിട്ട് 52 വര്‍ഷം പിന്നിടുകയാണ്. അടിസ്ഥാന വിഷയങ്ങളില്‍ പോലും അവഗണന നേരിടുന്ന ജില്ല രണ്ടായി വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 16 മുതല്‍ ജൂലൈ 16 വരെ എസ്ഡിപിഐ മലപ്പുറം ജില്ല കമ്മറ്റി സമര മാസം നടത്തുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്.

മലപ്പുറം കലക്ട്രേറ്റിന് മുമ്പില്‍ നടന്ന പ്രക്ഷോഭ സമരത്തിന്റെ ഉല്‍ഘാടനം ജില്ലാ പ്രസിഡന്റ് സി പി എ.ലത്തീഫ് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ പൊതു സംവിധാനങ്ങളിലൂടെ ലഭിക്കേണ്ട സൗകര്യങ്ങളും വിഭവങ്ങളും ജില്ലക്ക് ജനസംഖ്യാനുപാതികമായി ലഭിക്കാതെ നിഷേധിക്കപ്പെടുകയാണ്. ഇത് തീര്‍ത്തും നീതിനിഷേധവും അരിക്‌വല്ക്കരണവും ആണ്. മലപ്പുറം ജില്ലയുടെ സമഗ്രവികസനത്തിന് ജില്ലയുടെ വിഭജനം മാത്രമാണ് പരിഹാരം. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 11 വര്‍ഷമായി എസ്ഡിപിഐ സമരരംഗത്ത് സജീവമാണ്. ജില്ല വിഭജിക്കുന്നത് വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സിപിഎ. ലത്തീഫ് പ്രഖ്യാപിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി , ജില്ലാ ട്രഷറര്‍ സൈതലവി ഹാജി , സെക്രട്ടറിമാരായ ഹംസ മഞ്ചേരി, മുസ്തഫ പാമങ്ങാടന്‍ , കെസി.സലാം , തുടങ്ങിയവര്‍ സംസാരിച്ചു.

തിരൂരങ്ങാടി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന സമരത്തില്‍ മണ്ഡലം സിക്രട്ടറി ഉസ്മാന്‍ ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. ജാഫര്‍ തിരുരങ്ങാടി, ഉമ്മര്‍ ഉള്ളണം, റിയാസ് തിരുരങ്ങാടി നേതൃത്വം നല്‍കി.

തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ നടന്ന സമരത്തിന് ഉസൈന്‍ ചെമ്മാട്, സാബിക്ക് പന്താരങ്ങാടി, അബ്ബാസ് നേതൃത്വം നല്‍കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ നൗഫല്‍ ചെറുപുരക്കല്‍ ഉത്ഘാടനം ചെയ്തു. അക്ബര്‍, അഷ്‌റഫ്, സിദ്ദിഖ് കെ സംസാരിച്ചു.

പെരുമ്മണ്ണ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ്ണ ഷഫീഖ് മൂച്ചിക്കല്‍ ഉത്ഘാടനം ചെയ്തു. റഫീഖ് പെരുമണ്ണ, സുബൈര്‍ കോഴിച്ചെന, ഫിറോസ് നേതൃത്വം നല്‍കി. എടരിക്കോട് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ്ണ അഷ്‌റഫ് സി ടി, ചേക്കുട്ടി പി ബക്കര്‍ എടരിക്കോട് നേതൃത്വം നല്‍കി.

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിലും താനൂര്‍ നഗരസഭ ഒഴൂര്‍ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലുമാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, മുനിസിപ്പല്‍ പ്രസിഡന്റ് ഇ പി അബ്ദുസലാം, എന്‍ പി അഷ്റഫ്, എം മൊയ്തീന്‍കുട്ടി, കുഞ്ഞുട്ടി കാരാട്, കെ പി കുഞ്ഞുമോന്‍, ഒഴൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ നവാസ് ഒഴൂര്‍, ഹബീബ് ഒഴൂര്‍, കെ കുഞ്ഞിമുഹമ്മദ്, ഷാജി വിശാറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it