Crime News

മൂത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള; 10 കോടിയുടെ സ്വര്‍ണം കവര്‍ന്നു

മൂത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള;  10 കോടിയുടെ സ്വര്‍ണം കവര്‍ന്നു
X
പട്‌ന: മലയാളി ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സിന്റെ ബിഹാറിലെ മുസഫര്‍പൂര്‍ ശാഖയില്‍ വന്‍ കൊള്ള. പത്തുകോടിയിലധികം രൂപയുടെ സ്വര്‍ണമാണ് ആയുധധാരികളായ ഒരു സംഘം കവര്‍ന്നത്. തോക്കുമായെത്തിയ സംഘം അഞ്ചു ബാഗുകളിലായാണ് സ്വര്‍ണം കടത്തിയത്. ആറുപേരടങ്ങിയ കൊള്ളക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനു ശേഷമാണ് ഓഫിസില്‍ കയറിയത്. തുടര്‍ന്ന് ഓഫിസിലുള്ളവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it