India

കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; ബംഗളൂരുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; ബംഗളൂരുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ്
X

ബംഗളൂരു: കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. ഈമാസം 14 മുതല്‍ 21 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന ജില്ലകളില്‍ ബംഗളൂരു നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. ലോക്ക് ഡൗണ്‍ ഇളവുള്ള എല്ലാ ജില്ലകളിലും രാത്രി 7 മുതല്‍ രാവിലെ 5 മണി വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ വാരാന്ത്യ കര്‍ഫ്യൂവും പ്രാബല്യത്തിലുണ്ടാവും.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന 11 ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. ചില ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും അവയില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 21 ന് രാവിലെ 6 വരെ തുടരും. 11 ജില്ലകളില്‍ ചിക്മഗലൂര്‍, ശിവമോഗ, ദവനാഗെരെ, മൈസൂരു, ചാമരാജനഗര്‍, ഹസ്സന്‍, ദക്ഷിണ കന്നഡ, ബംഗളൂരു ഗ്രാമീണ, മാണ്ഡ്യ, ബെലഗവി, കൊടഗു എന്നിവിടങ്ങളിലാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സാങ്കേതിക ഉപദേശക സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 20 ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. അവശ്യവസ്തുക്കളും സേവനങ്ങളായ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിതരണം ചെയ്യുന്ന എല്ലാ കടകളും തുറക്കുന്നതിനുള്ള സമയം നാല് മണിക്കൂര്‍ വര്‍ധിപ്പിച്ചു രാവിലെ 6 മുതല്‍ രാവിലെ 2 വരെ. എല്ലാ തെരുവ് കച്ചവടക്കാര്‍ക്കും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ തുറക്കാന്‍ അനുവാദമുണ്ട്.

Next Story

RELATED STORIES

Share it