India

പ്രധാനമന്ത്രി വിളിച്ച നീതി ആയോ​ഗ് യോ​ഗത്തിന് മമതയും കെസിആറും എത്തില്ല

പ്രധാനമന്ത്രി വിളിച്ച നീതി ആയോ​ഗ് യോ​ഗത്തിന് മമതയും കെസിആറും എത്തില്ല
X

ന്യൂഡല്‍ഹി: ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേര്‍ത്ത നീതി ആയോഗിന്റെ യോഗത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും എത്തില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും യോഗത്തിനെത്തില്ലെന്നാണ് അറിയുന്നത്.

നീ​തി ആ​യോ​ഗ് തീ​രു​മാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​മ​ത​യു​ടെ ന​ട​പ​ടി. നീതി ആയോഗിന്റെ യോഗം സംസ്ഥാനങ്ങളുമായി ആലോചിക്കുന്നില്ല. ഫലപ്രദമായ തീരുമാനങ്ങള്‍ യോഗത്തിലുയരാറില്ല. നീതി ആയോഗിനെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് മമതാബാനര്‍ജി അയച്ച കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണനയ്‌ക്കെടുക്കാതെ കേന്ദ്രം തീരുമാനങ്ങളെടുക്കുന്നുവെന്നും മമത കത്തിൽ പറഞ്ഞു. അതേസമയം, ബം​ഗാൾ കാബിനറ്റില്‍ നിന്ന് പ്രതിനിധിയായി മറ്റുമന്ത്രിമാര്‍ പോകുമെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.

എന്നാല്‍ സംസ്ഥാനത്തെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട ഉല്‍ഘാടന തിരക്ക് കാരണമാണ് യോഗത്തിനെത്താതതെന്നാണ് കെസിആര്‍ അറിയിച്ചത്. നേരത്തെ ജലസേചന പദ്ധതിയായ ക​ലേ​ശ്വ​രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​ൻ കെ​സി​ആ​ര്‍ പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അനുമതി തേടിയിരുന്നു എന്നാൽ അനുമതി ലഭിച്ചില്ല. തു​ട​ര്‍​ന്നാ​ണ് കെ​സി​ആ​ര്‍ യോ​ഗ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. കേ​ന്ദ്ര​മ​ന്ത്രി​മാ​രും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. നീ​തി ആ​യോ​ഗി​ന്‍റെ അ​ഞ്ചാം യോ​ഗ​മാ​ണി​ത്.

Next Story

RELATED STORIES

Share it