India

പെരുമാറ്റ ചട്ടലംഘനം: മോദിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ഇന്ന് കമ്മീഷന്‍ കോടതിയെ അറിയിക്കും.

പെരുമാറ്റ ചട്ടലംഘനം: മോദിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: സൈനികരുടെ ത്യാഗങ്ങള്‍ പ്രചാരണത്തിലേക്ക് വലിച്ചിഴച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചതില്‍ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ഇന്ന് കമ്മീഷന്‍ കോടതിയെ അറിയിക്കും.

പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രിംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹരജി നല്‍കിയത്. പുല്‍വാമയില്‍ മരിച്ച സൈനികരുടെ പേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Next Story

RELATED STORIES

Share it