India

സിവില്‍ സര്‍വീസില്‍ സകാത്ത് ഫൗണ്ടേഷന് മികച്ച നേട്ടം; പട്ടികയില്‍ 3 മലയാളികളും

മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജുനൈദ് അഹമ്മദ് ഉള്‍പ്പെടെ 18 പേര്‍ക്കാണ് സകാത്ത് ഫൗണ്ടേഷന്‍ വഴി മികച്ച വിജയം കൈവരിക്കാനായത്

സിവില്‍ സര്‍വീസില്‍ സകാത്ത് ഫൗണ്ടേഷന് മികച്ച നേട്ടം; പട്ടികയില്‍ 3 മലയാളികളും
X

ന്യൂ ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യ പരിശീലനം നല്‍കിയ സകാത്ത് ഫൗണ്ടേഷന് മികച്ച നേട്ടം. പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജുനൈദ് അഹമ്മദ് ഉള്‍പ്പെടെ 18 പേര്‍ക്കാണ് സകാത്ത് ഫൗണ്ടേഷന്‍ വഴി മികച്ച വിജയം കൈവരിക്കാനായത്. ഇവിടെനിന്നു പരിശീലനം ലഭിച്ച 3 മലയാളികളും സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്‍ ജലീല്‍, ജിതിന്‍ റഹ്്മാന്‍, റെന്‍ജിന മേരി വര്‍ഗീസ് എന്നിവരാണ് സകാത്ത് ഫൗണ്ടേഷന്‍ വഴി വിജയിച്ചത്. 38 വിദ്യാര്‍ത്ഥികള്‍ക്കാണു സ്ഥാപനം മല്‍സര പരീക്ഷക്ക് സൗജന്യമായി പരിശീലനം നല്‍കിയിരുന്നത്. മൂന്നാം റാങ്ക് നേടിയ ജുനൈദ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയും അഡ്വ. ജാവേദ് ഹുസയ്ന്‍-അയിഷ റാസ ദമ്പതികളുടെ മകനാണ്.

Next Story

RELATED STORIES

Share it