Kerala

ഓച്ചിറ കൊലപാതകം: മതസ്പർദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കര്‍ശന നടപടിയെന്ന് പോലിസ്

ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് ഓച്ചിറ കുഴിവേലി മുക്ക് സ്വദേശിയായ സുജിത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഉത്രാട രാത്രിയിലാണ് സംഭവം. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.

ഓച്ചിറ കൊലപാതകം: മതസ്പർദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ  കര്‍ശന നടപടിയെന്ന് പോലിസ്
X

കൊല്ലം: ഓച്ചിറയിലെ കൊലപാതകുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എസിപി. ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് ഓച്ചിറ കുഴിവേലി മുക്ക് സ്വദേശിയായ സുജിത്ത് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഉത്രാട രാത്രിയിലാണ് സംഭവം. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ഷഹിൻഷാ, അലി അഷ്കർ എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു.

അതേസമയം, സംഭവത്തിൽ വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. ബിജെപിയുടെ ആരോപണങ്ങൾ പോലിസ് നിഷേധിച്ചു. തുടർസംഘർഷം ഒഴിവാക്കാനായി പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുജിത്തിന്‍റെ മ്യതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Next Story

RELATED STORIES

Share it