Kerala

സ്പോര്‍ട്സ് മാനേജ്മെന്റ്, എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സ്പോര്‍ട്സ് മാനേജ്മെന്റ്, പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ്, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സുകളിൽ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്പോര്‍ട്സ് എഞ്ചിനീയറിങ് കോഴ്സിന് അപേക്ഷിക്കാം.

സ്പോര്‍ട്സ് മാനേജ്മെന്റ്, എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
X

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌ക്കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചിനീയറിങ് കോഴ്സുകളിലേയ്ക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചിനീയറിങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ഐ) എന്നിവയുടെ സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.

സ്പോര്‍ട്സ് മാനേജ്മെന്റ്, പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ്, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ആറു മാസത്തെ സ്പോര്‍ട്സ് എഞ്ചിനീയറിങ് കോഴ്സിന് അപേക്ഷിക്കാം.

സ്പോര്‍ട്സ് ഏജന്റ്, സ്പോര്‍ട്സ് ക്ലബ് മാനേജര്‍, സ്പോര്‍ട്സ് ലീഗ് മാനേജര്‍, സ്പോര്‍ട്സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്പോര്‍ട്സ് ഡെവലപ്മെന്റ് ഓഫീസര്‍, സ്പോര്‍ട്സ് എഞ്ചിനീയര്‍, സ്പോര്‍ട്സ് ഫെസിലിറ്റി എഞ്ചിനീയർ, സ്പോര്‍ട്സ് ഫ്ളോറിങ്, സ്പോര്‍ട്സ് ലൈറ്റിങ്, സ്പോര്‍ട്സ് അക്കൗസ്റ്റിക്സ് എന്നിങ്ങനെ സ്പോര്‍ട്സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ഈ കോഴ്സുകളില്‍ നിന്നും ലഭിക്കും.

കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പോര്‍ട്സ് ക്ലബുകള്‍, ലീഗുകള്‍, അക്കാദമികള്‍, സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് അനലിറ്റിക്സ് കമ്പനികള്‍, സ്റ്റേഡിയങ്ങള്‍, സ്പോര്‍ട്സ് ഗുഡ്സ് മാനുഫാക്ചറിങ് കമ്പനികള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 29. ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8891675259, 9995675259 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വെബ്സൈറ്റ് www.smri.in.

Next Story

RELATED STORIES

Share it