Kerala

ന്യൂനപക്ഷ വിഭാഗത്തിന്റെ ആനൂകൂല്യം : ഹൈക്കോടതി വിധി തടസമല്ലെന്ന് അഡ്വ. എ എന്‍ രാജന്‍ ബാബു

സര്‍ക്കാരിന് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടപ്പെട്ട അവകാശം, അവരോടുള്ള വിവേചനം, ഇവയിന്‍മേലുള്ള അവരുടെ പരാതികള്‍ എന്നിവ അന്വേഷണം നടത്തി പഠന റിപോര്‍ട്ട് തയ്യാറാക്കാവുന്നതാണ്.

ന്യൂനപക്ഷ വിഭാഗത്തിന്റെ ആനൂകൂല്യം : ഹൈക്കോടതി വിധി തടസമല്ലെന്ന് അഡ്വ. എ എന്‍ രാജന്‍ ബാബു
X

കൊച്ചി: ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രശ്നത്തിനും, പരാതികള്‍ പരിഹരിക്കപ്പെടുന്നതിനും ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കോടതി വിധി തടസമല്ലെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ എന്‍ രാജന്‍ ബാബു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാതെയും ക്രിസ്ത്യന്‍ - മുസ്ലിം മത സൗഹാര്‍ദ്ദം തകരാതെയും പരിഹരിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ മത സാമുദായിക വിഭാഗീയ വികാരത്തിനതീതമായി സാമൂഹിക നീതിക്കായിട്ടുള്ള നടപടികളാണ്. മതേതര ജനാധിപത്യഘടന സുരക്ഷിതമായി നിലനില്‍ക്കുന്നതിന് ഇത് അനിവാര്യവുമാണ്.

1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം നിലവിലുണ്ട്. ഈ നിയമ പ്രകാരം സര്‍ക്കാരിന് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന് നഷ്ടപ്പെട്ട അവകാശം, അവരോടുള്ള വിവേചനം, ഇവയിന്‍മേലുള്ള അവരുടെ പരാതികള്‍ എന്നിവ അന്വേഷണം നടത്തി പഠന റിപോര്‍ട്ട് തയ്യാറാക്കാവുന്നതാണ്.

പഠന റിപോര്‍ട്ട് പ്രകാരം സര്‍ക്കാരിന് അതത് ന്യൂനപക്ഷത്തിനും അവര്‍ക്കുള്ള അര്‍ഹതയനുസരിച്ച് വിവേചനരഹിതമായി സാമൂഹിക സുരക്ഷാപദ്ധതി ആനൂകൂല്യങ്ങള്‍ ലഭ്യമാക്കാവുന്നതാണെന്നും ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ ബാബു അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it