Kerala

ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനാഥ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ നിര്‍ദ്ദേശം

ഭാവിയില്‍ അനാഥമൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ആശുപത്രി അങ്കണത്തില്‍ തന്നെ ശ്മശാന സംവിധാനമൊരുക്കാന്‍ സ്ഥലം കണ്ടെത്താനും സൂപ്രണ്ടിന് നിര്‍ദേശം നല്‍കി

ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനാഥ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ നിര്‍ദ്ദേശം
X

ആലപ്പുഴ: വണ്ടാനം ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള അനാഥ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ആശുപത്രി സൂപ്രണ്ടിനും പോലിസിനും നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ അനാഥമൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ആശുപത്രി അങ്കണത്തില്‍ തന്നെ ശ്മശാന സംവിധാനമൊരുക്കാന്‍ സ്ഥലം കണ്ടെത്താനും സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഈ ആഴ്്ച ആരംഭിക്കും. ആശുപത്രി കാന്റീനിന്റെ പ്രവര്‍ത്തനം ഒരു മാസത്തിനകം ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ആശുപത്രി വികസന സമിതി പുനസംഘടിപ്പിക്കും. ആശുപത്രി അങ്കണത്തിനുള്ളില്‍ എടിഎം കൗണ്ടര്‍ സ്ഥാപിക്കും. കൊറോണ വാര്‍ഡുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നഴ്‌സിങ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ആശുപത്രി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെയും കോള്‍ സെന്ററിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

ജില്ലയിലെ വിവിധ ആശുപത്രികളില്‍വച്ച് മരിക്കുന്നവരുടെ മൃതദേഹത്തിന്റെ കൊവിഡ് പരിശോധന അതത് സ്ഥലത്ത് തന്നെ നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് താലൂക്ക് ആശുപത്രികള്‍ക്കും പോലിസിനും നിര്‍ദേശം നല്‍കി. ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ സിവില്‍ നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ ശശികല, മെഡിക്കല്‍ കോളജ്് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ്ജ് പുളിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്്, വിവിധ വകുപ്പ് ഉദ്യോഗ്സ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it