Kerala

തിരുവനന്തപുരത്തെ ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ജീവനക്കാരുടെ ശമ്പളപ്രശ്‌നം പരിഹരിക്കാനായി വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

തിരുവനന്തപുരത്തെ ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു
X

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുവിഭാഗം 108 ആംബുലന്‍സ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ജീവനക്കാരുടെ ശമ്പളപ്രശ്‌നം പരിഹരിക്കാനായി വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

കഴിഞ്ഞ രണ്ടുമാസമായി ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ശമ്പളം ലഭിച്ചെങ്കിലും നാലിലൊന്നുപോലുമുണ്ടായില്ല. ഇതെത്തുടര്‍ന്നാണ് കൊവിഡ് സര്‍വീസ് ഒഴികെ നിര്‍ത്തിവച്ച് ജീവനക്കാര്‍ സമരം തുടങ്ങിയത്.

Next Story

RELATED STORIES

Share it