- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുര്‍ബ്ബാനയുടെ ഐക്യ രൂപത്തിന്റെ പേരില്‍ വിശ്വാസസമൂഹത്തെ ഭിന്നിപ്പിക്കരുത്: സീറോ മലബാര്‍ സിനഡിനെതിരെ എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം
കഴിഞ്ഞ 60വര്‍ഷമായി തുടരുന്ന വിശ്വസരീതിയില്‍ നിന്ന് സ്വാര്‍ഥ താല്‍പര്യങ്ങളുടെയും അധികാര വടംവലിയുടെയും പേരില്‍ മെത്രാന്‍മാരുടെ തീരുമാനം എന്ന പേരില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് അല്‍മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കി
കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഐക്യരൂപത്തിന്റെ പേരില്‍ വിശ്വസസമൂഹത്തെ ഭിന്നിപ്പിക്കാനുള്ള സീറോ മലബാര്‍ സിനഡിന്റെ നീക്കം എറണാകുളം അതിരൂപതയില്‍ ഒരിക്കലും അനുവദിക്കില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി.അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭ കേന്ദ്രമായ മൗണ്ട് സെന്റ് തോമസിന് മുന്നില്‍ മോക്ക് സിനഡും തെരുവ് നാടകവും നടത്തി. പ്രതിഷേധത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍, ഷൈജു ആന്റണി, ജോമോന്‍ തോട്ടാപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ 60വര്‍ഷമായി തുടരുന്ന വിശ്വസരീതിയില്‍ നിന്ന് സ്വാര്‍ഥ താല്‍പര്യങ്ങളുടെയും അധികാര വടംവലിയുടെയും പേരില്‍ മെത്രാന്‍മാരുടെ തീരുമാനം എന്ന പേരില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് അല്‍മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളില്‍ 90% വും കണ്ടു പരിശീലിച്ചു പോരുന്ന വിശുദ്ധ കുര്‍ബാനയുടെ രീതിയില്‍ യാതൊരു വിധമാറ്റവും വരുത്തേണ്ട സാഹചര്യം ഇല്ലാതിരിക്കെ അനുയോജ്യമല്ലാത്ത മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് എറണാകുളം അതിരൂപതയില്‍ ഒരു പള്ളിയില്‍ പോലും നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ല എന്നും അത് എന്ത് വിലകൊടുത്തും തടയുക തന്നെ ചെയ്യുമെന്നും അല്‍മായ മുന്നേറ്റം അറിയിച്ചു. യോഗത്തില്‍ അതിരൂപത നേതാക്കളായ ബോബി ജോണ്‍, ജോജോ ഇലഞ്ഞിക്കല്‍, പ്രകാശ് പി ജോണ്‍, റിജു കാഞ്ഞൂക്കാരന്‍ പ്രസംഗിച്ചു.
RELATED STORIES
പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMT