Kerala

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: എട്ടംഗ ഗുണ്ടാ സംഘം അറസ്റ്റില്‍

പിച്ചാനിക്കാട് വടക്കന്‍ വിട്ടില്‍ അന്‍സന്‍ (23), പീച്ചാനിക്കാട് പാലിക്കുടത്തില്‍ ഏലിയാസ് (24), കുന്നിപ്പിള്ളിശേരി തലേക്കുളം കൃഷ്ണപ്രസാദ് (23), കുരിശിങ്കല്‍ മാര്‍ട്ടിന്‍ (23), അപ്പത്തില്‍ വീട്ടില്‍ മിഥുന്‍ (24), ഇളവൂര്‍ വട്ടത്തേരില്‍ വിട്ടില്‍ ശ്രീജിത്ത് (23), പുളിയനം തേലപ്പിള്ളി വീട്ടില്‍ ടോണി (24), പീച്ചാനിക്കാട് കരിയാട്ട് പറമ്പില്‍ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അഭിജിത്തിനെ സംഭവ ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: എട്ടംഗ  ഗുണ്ടാ സംഘം അറസ്റ്റില്‍
X

കൊച്ചി:ഉത്രാട ദിവസം രാത്രി അങ്കമാലി പുളിയനം ഐക്കാട്ട്കടവ് ഭാഗത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച ഗുണ്ടാ സംഘം പിടിയില്‍. പിച്ചാനിക്കാട് വടക്കന്‍ വിട്ടില്‍ അന്‍സന്‍ (23), പീച്ചാനിക്കാട് പാലിക്കുടത്തില്‍ ഏലിയാസ് (24), കുന്നിപ്പിള്ളിശേരി തലേക്കുളം കൃഷ്ണപ്രസാദ് (23), കുരിശിങ്കല്‍ മാര്‍ട്ടിന്‍ (23), അപ്പത്തില്‍ വീട്ടില്‍ മിഥുന്‍ (24), ഇളവൂര്‍ വട്ടത്തേരില്‍ വിട്ടില്‍ ശ്രീജിത്ത് (23), പുളിയനം തേലപ്പിള്ളി വീട്ടില്‍ ടോണി (24), പീച്ചാനിക്കാട് കരിയാട്ട് പറമ്പില്‍ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതി അഭിജിത്തിനെ സംഭവ ദിവസം തന്നെ പോലിസ് പിടികൂടിയിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം ഇടുക്കി മുള്ളരിങ്ങാട് വനമേഖലയില്‍ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. കേസിലെ പ്രതിയായ ടോണി അങ്കമാലി സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളാണ്. മറ്റുള്ളവരും അടിപിടി , ലഹരിമരുന്ന് കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ആലുവ ഡിവൈഎസ്പി ജി വേണു, അങ്കമാലി എസ്എച്ച്ഒ സോണി മത്തായി, പ്രിന്‍സിപ്പല്‍ എസ്‌ഐ ടി എം സൂഫി, എസ് ഐ അജേഷ്, എഎസ്‌ഐ പി വി ജോര്‍ജ് , എസ്‌സിപിഒ മാരായ റോണി അഗസ്റ്റിന്‍, അലി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

Next Story

RELATED STORIES

Share it