Kerala

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ശ് ളാഘനീയം : ജസ്റ്റിസ് എന്‍ നഗരേഷ്

നിയമങ്ങള്‍ നടപ്പായതിനു ശേഷം ന്യൂനതകള്‍ ഉന്നയിയ്ക്കുന്നതിനൂ പകരം കരട് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ തന്നെ ഭേദഗതികള്‍ നിര്‍ദ്ദേശിയ്‌ക്കേണ്ടത് പ്രഫഷണലുകളുടെ മൗലികമായ കടമ

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ശ് ളാഘനീയം : ജസ്റ്റിസ് എന്‍ നഗരേഷ്
X

കൊച്ചി: രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍പെട്ട നികുതി ഭരണത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം ശ് ളാഘനീയമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ്. ചാര്‍ട്ടേര്‍ഡ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക് ളബ് 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമങ്ങള്‍ നടപ്പായതിനു ശേഷം ന്യൂനതകള്‍ ഉന്നയിയ്ക്കുന്നതിനൂ പകരം കരട് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ തന്നെ ഭേദഗതികള്‍ നിര്‍ദ്ദേശിയ്‌ക്കേണ്ടത് പ്രഫഷണലുകളുടെ മൗലികമായ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ ആര്‍ സി മെമ്പര്‍ പി സതീശന്‍ ,ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഡിസ്ട്രിക്ട് ഡയറക്ടര്‍ എം നാരായണന്‍ ,ഡിവിഷന്‍ ഡയറക്ടര്‍ ആഷിഷ് വര്‍ഗീസ്, ഏരിയ ഡയറക്ടര്‍ രജത് സന്തോഷ്, പ്രസിഡന്റ് കെ സി പ്രദീപ്കുമാര്‍, മുന്‍ പ്രസിഡന്റ് സെബി ജോര്‍ജ്ജ്, സാജു സേവ്യര്‍, സെബി റാഫേല്‍,യു യദുനന്ദനന്‍ സംസാരിച്ചു

Next Story

RELATED STORIES

Share it