Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്നു 4548 പേര്‍ക്ക് രോഗം

4477 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.29708 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്നു 4548 പേര്‍ക്ക് രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്നു മാത്രമായി 4548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4477 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

വരാപ്പുഴ-145,തൃക്കാക്കര-141,തൃപ്പൂണിത്തുറ-139,കടുങ്ങല്ലൂര്‍-108,എളംകുന്നപ്പുഴ -86,കുമ്പളങ്ങി-81,കളമശ്ശേരി-78,ഇടപ്പള്ളി- 70,പള്ളുരുത്തി -69,വൈറ്റില-69,എടത്തല-68,കടമക്കുടി-68,ആലങ്ങാട്- 65,ഏലൂര്‍-65,ഫോര്‍ട്ട് കൊച്ചി-65,കടവന്ത്ര - 64,കോട്ടുവള്ളി - 63,പായിപ്ര-60,പെരുമ്പാവൂര്‍-60,കിഴക്കമ്പലം-59,ഞാറക്കല്‍- 55,മുളന്തുരുത്തി-55,വാഴക്കുളം- 55,ചേരാനല്ലൂര്‍-54,പിറവം- 54,കലൂര്‍-53,ചെല്ലാനം-53,ശ്രീമൂലനഗരം-53,എറണാകുളം സൗത്ത്-51,പള്ളിപ്പുറം-49,കുമ്പളം -48,വെങ്ങോല- 48,വേങ്ങൂര്‍-47,മരട്-46,എളമക്കര-45,കോതമംഗലം- 45,വടക്കേക്കര- 45,രായമംഗലം- 44,വടവുകോട്-44,വാളകം-42,ഇലഞ്ഞി-41,എറണാകുളം നോര്‍ത്ത്-40,കുന്നത്തുനാട്- 39,തമ്മനം-38,തിരുമാറാടി-38,ഉദയംപേരൂര്‍-37,എടവനക്കാട് - 37,കുന്നുകര -37,പാലാരിവട്ടം-37,വടുതല-37,കൂവപ്പടി-36,ചൂര്‍ണ്ണിക്കര-36,നോര്‍ത്തുപറവൂര്‍ - 36,മൂവാറ്റുപുഴ-36,കരുമാലൂര്‍-35,ചിറ്റാറ്റുകര-34,ചോറ്റാനിക്കര-34,മൂക്കന്നൂര്‍-34,തേവര-33,വെണ്ണല-33,നെല്ലിക്കുഴി-32,മണീട്-32,മുടക്കുഴ-31,കീഴ്മാട്-30,മട്ടാഞ്ചേരി -30,അങ്കമാലി -29,ചെങ്ങമനാട്-29,പുത്തന്‍വേലിക്കര- 29,ആലുവ- 27,കാഞ്ഞൂര്‍-26,ആമ്പല്ലൂര്‍ - 25,കവളങ്ങാട്-25,നെടുമ്പാശ്ശേരി-25,പനമ്പള്ളി നഗര്‍- 25,അശമന്നൂര്‍ - 24,ചേന്ദമംഗലം-24,കീരംപാറ-23,ആരക്കുഴ- 22,ഒക്കല്‍-22,നായരമ്പലം-22,മലയാറ്റൂര്‍ നീലീശ്വരം -22,മുണ്ടംവേലി-22,മുളവുകാട് -22,കൂത്താട്ടുകുളം- 21,തുറവൂര്‍- 21,പിണ്ടിമന-21,പാറക്കടവ്-20,ആവോലി-19,എളംകുളം-19,കറുകുറ്റി-19,പൈങ്ങോട്ടൂര്‍-19,മഴുവന്നൂര്‍-18,വാരപ്പെട്ടി-18,തോപ്പുംപടി-17,പാലക്കുഴ-17,കുഴിപ്പള്ളി-15,തിരുവാണിയൂര്‍- 15,പോണേക്കര-15,എടക്കാട്ടുവയല്‍-14,കാലടി-14,ആയവന-13,പച്ചാളം-13,പെരുമ്പടപ്പ്-13,പോത്താനിക്കാട്-3,മഞ്ഞപ്ര-13,കുട്ടമ്പുഴ-12,കോട്ടപ്പടി-11,ഇതര സംസ്ഥാന തൊഴിലാളി-40 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കരുവേലിപ്പടി, പനയപ്പിള്ളി, പാമ്പാകുട, ഇടക്കൊച്ചി, കല്ലൂര്‍ക്കാട്, മാറാടി, അയ്യപ്പന്‍കാവ്, ഏഴിക്കര, പൂണിത്തുറ, മഞ്ഞള്ളൂര്‍, അയ്യമ്പുഴ, ഐക്കരനാട്, പൂതൃക്ക, രാമമംഗലം, ചളിക്കവട്ടം, പല്ലാരിമംഗലം എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 572 പേര്‍ രോഗ മുക്തി നേടി. ഇന്ന് 7357 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 985 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 62228 ആണ്. ഇന്ന് 195 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 101 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

29708 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 47,പി വി എസ്- 55,ജി എച്ച് മൂവാറ്റുപുഴ- 31,ഡി എച്ച് ആലുവ-27,പള്ളുരുത്തി താലൂക്ക് ആശുപത്രി- 37,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 37,പറവൂര്‍ താലൂക്ക് ആശുപത്രി -6,സഞ്ജീവനി 83,സിയാല്‍-148,സ്വകാര്യ ആശുപത്രികള്‍ - 1134,എഫ് എല്‍ റ്റി സികള്‍-21,എസ് എല്‍ റ്റി സി കള്‍- 318,വീടുകള്‍- 23210 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16270 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it