Kerala

ആലപ്പുഴയില്‍ നേഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം: ആശങ്ക രേഖപ്പെടുത്തിഹൈക്കോടതി;ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നേഴ്‌സിങ് അസിസ്റ്റന്റിനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.

ആലപ്പുഴയില്‍ നേഴ്‌സ് ആക്രമിക്കപ്പെട്ട സംഭവം: ആശങ്ക രേഖപ്പെടുത്തിഹൈക്കോടതി;ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം
X

കൊച്ചി: കൊവിഡ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നേഴ്‌സ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി.ഇത്തരത്തിലുള്ള സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും കോടതി പറഞ്ഞു.ആലപ്പുഴ തൃക്കുന്നപ്പുഴയില്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നേഴ്‌സിങ് അസിസ്റ്റന്റിനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഒരു അവസാനുണ്ടാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.കൊവിഡ് പ്രവര്‍ത്തകരായ നേഴ്‌സുമാരുടെ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it