Kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
X

പാലക്കാട്: ചെര്‍പ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് വാടകവീട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ഒരു കിലോമീറ്റര്‍ മാറി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ പുന്നം പറമ്പ് രാജന്റെ മകള്‍ രഞ്ജിഷ (24)യാണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് മണ്ണാര്‍ക്കാട് ചെറുകുളം താഴത്തെ പുത്തന്‍വീട്ടില്‍ സന്തോഷിനെ (33)തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വാടക വീട്ടില്‍നിന്ന് ബൈക്കിലെത്തി പൊട്ടച്ചിറ എഴുവന്തല റോഡിലുള്ള മുണ്ടാനാം കുര്‍ശ്ശി എന്ന സ്ഥലത്തെ റോഡരികിലെ തേക്ക് മരത്തിലാണ് തൂങ്ങി മരിച്ചത്. ഇവര്‍ക്ക് കുട്ടികളില്ല.

ടൈല്‍ പ്രവൃത്തി ചെയ്യുന്ന ആളാണ് സന്തോഷ്. ഒരു വര്‍ഷമായി ഇവര്‍ ഇവിടെ താമസിക്കുന്നു. വ്യാഴാഴ്ച്ച രാവിലെ പത്തരയ്ക്കാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യ വീട്ടില്‍ പോയിരുന്ന ഇരുവരും വ്യാഴാഴ്ച രാവിലെ പത്ത് മണിക്കാണ് വാടക വീട്ടിലെത്തിയത്. തുടര്‍ന്ന് ടിവി ഉച്ചത്തില്‍ വെച്ച് സന്തോഷ് കൊലപാതകംം നടത്തുകയായിരുന്നുവെന്നാണ് സൂചന. സന്തോഷിന്റെ ആദ്യഭാര്യയെ വിവാഹമോചനം നടത്തി രണ്ടാമത് വിവാഹം ചെയ്തതാണ് രഞ്ജിഷയെ. ഷൊര്‍ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് സംഘവും സ്ഥലത്തെത്തി തെളിവെടുുപ്പ് നടത്തി. ഇരുവരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മുരളിധരന്‍, സിഐ പ്രമോദ്, എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it