Kerala

ജാമിഅ ജൂനിയര്‍ കോളജ് അധ്യയന വര്‍ഷാരംഭം ഞായറാഴ്ച

62 സ്ഥാപനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് കോഓഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളജസിന് കീഴിലുള്ളത്.

ജാമിഅ ജൂനിയര്‍ കോളജ് അധ്യയന വര്‍ഷാരംഭം ഞായറാഴ്ച
X

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്യപ്പെട്ട സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലും കര്‍ണാടകയിലെ കൂര്‍ഗ്, ദക്ഷിണ കന്നഡ ജില്ലകളിലുമായി സ്ഥിതി ചെയ്യുന്ന 62 ജാമിഅ: ജൂനിയര്‍ കോളജുകളുടെ പഠനോദ്ഘാടനം ഞായറാഴ്ച നടക്കും. തിരുര്‍ക്കാട് അന്‍വാറുല്‍ ഇസ് ലാം ശരീഅഃ ആന്റ് ആര്‍ട്‌സ് കോളജില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ് ല്യാര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പങ്കെടുക്കും.

62 സ്ഥാപനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് കോഓഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളജസിന് കീഴിലുള്ളത്. സ്‌കൂള്‍ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് മതപഠനത്തോടൊപ്പം എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നിവയോടൊപ്പം ജാമിഅ: പ്രവേശനത്തിന് യോഗ്യമാക്കുന്ന സെക്കന്‍ഡറി വിഭാഗവും എസ് എസ് എല്‍ സി തുടര്‍പഠന യോഗ്യത നേടിയവര്‍ക്ക് മതപഠനത്തോടൊപ്പം പ്ലസ് ടു, ഡിഗ്രി എന്നിവയും പിജി പഠനത്തിനും അവസരം ലഭ്യമാക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്ഥാപനങ്ങളുമുള്‍കൊള്ളുന്നതാണ് ജാമിഅ ജൂനിയര്‍ കോളജുകള്‍. ഈ വര്‍ഷത്തെ സെക്കന്‍ഡറി വിഭാഗം പ്രവേശന നടപടികള്‍ മെയ് പതിനേഴോടെ അവസാനിച്ചു. 750 വിദ്യാര്‍ത്ഥികള്‍ക്കാണ് സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടത്. എസ്എസ്എല്‍സി ഫലം വരുന്നതോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവേശന നടപടികളാരംഭിക്കും.

അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെട്ട് മെയ് 22 മുതല്‍ 29 വരെ അക്കാദമിക് ആക്റ്റിവിറ്റി വാരമായി ആചരിക്കുകയും മാനേജ്‌മെന്റ് ശില്‍പശാലകളും അധ്യാപക സംഗമങ്ങും പൂര്‍ത്തിയാക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ആദ്യഘട്ടങ്ങളില്‍ ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ പഠന രീതികള്‍ക്കുള്ള മാര്‍ഗരേഖയും അക്കാദമിക് കലണ്ടര്‍ തുടങ്ങിയവയും പ്രസിദ്ധീകരിച്ചു.

Jamia Junior College academic year begins on Sunday




Next Story

RELATED STORIES

Share it