- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവിന്റെ ദേഹമാസകലം മുറിവുകള്‍, ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണാനില്ല
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്‍ (23) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു.
കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ദേഹമാസകലം മുറിവുകള്‍. മൃതദേഹം തുണി കൊണ്ട് വരിഞ്ഞ് ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പോലിസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്‍ (23) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപ ഫ്‌ലാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടെത്തി പോലിസില്‍ വിവരം അറിയിച്ചത്.
സജീവ് ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ സജീവിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അര്‍ഷാദിനെ കാണാനില്ലെന്നാണ് പോലിസ് പറയുന്നത്. അര്‍ഷാദിനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ പോലിസ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കിടെ കൊച്ചിയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കൊലപാതകം തുടര്‍ക്കഥയാവുന്നത് നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.