Kerala

ഓണനാളില്‍ നിരാഹാരവുമായി മരട് ഫ്‌ലാറ്റുടമകള്‍

രാവിലെ 10ന് നഗരസഭയ്ക്കു മുന്നിലാണ് നിരാഹാരമിരിക്കുക. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്.

ഓണനാളില്‍ നിരാഹാരവുമായി മരട് ഫ്‌ലാറ്റുടമകള്‍
X

കൊച്ചി: ഒഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരേ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്നു നിരാഹാര സമരം നടത്തും. രാവിലെ 10ന് നഗരസഭയ്ക്കു മുന്നിലാണ് നിരാഹാരമിരിക്കുക. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് തിരുവോണ ദിവസം നിരാഹാരമിരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ പുറത്തു പോകുന്നതു വരെ സമരം തുടരും.

ഓണാവധിക്കു ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് ഉടമകള്‍ ആരോപിക്കുന്നു. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ഒഴിയാന്‍ വേണ്ടി തങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതിന് മുമ്പാണ് പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുന്നതെന്നും ഫഌറ്റ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ധൃതി പിടിച്ച് നോട്ടീസ് നല്‍കിയത്.

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ ഇന്നു തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും. കേസിലെ പുനഃപരിശോധന ഹരജി നേരത്തെ കോടതി തള്ളിയിരുന്നു. ഈ മാസം 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി.

Next Story

RELATED STORIES

Share it