Kerala

എംജിയില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം എട്ടുമുതല്‍; 5,000 അധ്യാപകര്‍ പങ്കെടുക്കും

ഒമ്പത് ക്യാംപുകളിലായി 5,000 അധ്യാപകര്‍ പങ്കെടുക്കും. ഒരോ ക്യാംപുകള്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. മേല്‍നോട്ടത്തിനായി സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍ പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ.എ ജോസ് എന്നിവരടങ്ങിയ ഉപസമിതിയെയും നിയോഗിച്ചു.

എംജിയില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം എട്ടുമുതല്‍; 5,000 അധ്യാപകര്‍ പങ്കെടുക്കും
X

കോട്ടയം: എംജി സര്‍വകലാശാലയില്‍ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ എട്ടിന് ആരംഭിക്കും. ഒമ്പത് ക്യാംപുകളിലായി 5,000 അധ്യാപകര്‍ പങ്കെടുക്കും. ഒരോ ക്യാംപുകള്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. മേല്‍നോട്ടത്തിനായി സിന്‍ഡിക്കേറ്റ് പരീക്ഷ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍ പ്രഗാഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ.എ ജോസ് എന്നിവരടങ്ങിയ ഉപസമിതിയെയും നിയോഗിച്ചു. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ്, തൃപ്പൂണിത്തുറ ചിന്‍മയ കോളജ്, മൂവാറ്റുപുഴ നിര്‍മല കോളജ്, കോട്ടയം ബിസിഎം കോളജ്, പാലാ അല്‍ഫോന്‍സാ കോളജ്, ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, കട്ടപ്പന ജെപിഎം കോളജ്, അടിമാലി കര്‍മ്മലഗിരി കോളജ് എന്നിവിടങ്ങളിലാണ് ക്യാംപ് നടക്കുക.

ഒന്ന്, നാല്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെയും അഞ്ച്, ആറ് സെമസ്റ്റര്‍ പ്രൈവറ്റ് ബിരുദ പരീക്ഷകളുടെയും മൂന്ന്, നാല് സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ഒമ്പത് ലക്ഷത്തോളം ചോദ്യക്കടലാസുകളാണ് മൂല്യനിര്‍ണയം ചെയ്യുക. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാര്‍, ഡോ. അജി സി പണിക്കര്‍, ഡോ.പി കെ പത്മകുമാര്‍, ഡോ. എ ജോസ്, പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ കൃഷ്ണദാസ്, വി എസ് പ്രവീണ്‍കുമാര്‍ എന്നിവര്‍ ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കും. അതത് കോളജുകളില്‍നിന്നുള്ള അധ്യാപകരെ ക്യാംപില്‍ പങ്കെടുപ്പിക്കുന്നതിന് കോളജ് പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ക്യാംപില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുംവരെ അധ്യാപകര്‍ ക്യാംപില്‍ പങ്കെടുക്കണം. ഇതിനുവിരുദ്ധമായി വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ക്യാംപ് ഡയറക്ടര്‍മാരുടെയും ഓഫിസര്‍മാരുടെയും യോഗം ക്യാംപിന്റെ ഒരുക്കം വിലയിരുത്തി. പരീക്ഷാ സമിതി കണ്‍വീനര്‍ ഡോ. ആര്‍ പ്രഗാഷ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ.എ ജോസ്, ഡോ. എം എസ് മുരളി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ബി പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it