Kerala

കാലവര്‍ഷം: പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

പെരിങ്ങല്‍ കുത്ത് ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റര്‍ ആണ്. എന്നാല്‍ 419.41 മീറ്റര്‍ വരെ ജലം സംഭരിക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുളളത്. നിലവില്‍ 419.55 മീറ്ററായി ജല നിരപ്പുയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്

കാലവര്‍ഷം: പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും
X

കൊച്ചി: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി തൃശൂര്‍ ജില്ല ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പറഞ്ഞു. പെരിങ്ങല്‍ കുത്ത് ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റര്‍ ആണ്. എന്നാല്‍ 419.41 മീറ്റര്‍ വരെ ജലം സംഭരിക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുളളത്. നിലവില്‍ 419.55 മീറ്ററായി ജല നിരപ്പുയര്‍ന്നു. ഇതേ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഇടമലയാര്‍ ഡിവിഷന്‍ റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.ഡാം തുറക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനില്‍ പുഴയില്‍ മല്‍സ്യ ബന്ധനം അടക്കമുള്ളവയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാതായും പുഴയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it