Kerala

ഒഇസി വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇ-ഗ്രാന്റ്സ് സംവിധാനത്തിലേക്ക്

പുതിയ സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാകും.

ഒഇസി വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇ-ഗ്രാന്റ്സ് സംവിധാനത്തിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന ഒഇസി വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഐടി@സ്‌കൂള്‍ വഴി നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ഇ-ഗ്രാന്റ്സ് സംവിധാനത്തിലേക്ക്. പുതിയ സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാകും.

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതതു സ്‌കൂളുകള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലേക്കു ഡാറ്റാ എന്‍ട്രി ചെയ്യണം. സ്‌കൂള്‍ അധികൃതരുടെ അക്കൗണ്ടിലേക്കു പണം നല്‍കുന്നതിനു പകരം വിദ്യാര്‍ഥികള്‍ക്കു നേരിട്ടു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നു സ്‌കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തണം. സ്വന്തം പേരിലോ മാതാപിതാക്കളുമായി ചേര്‍ന്നുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകളോ രജിസ്ട്രേഷന് ഉപയോഗിക്കാം. എന്നാല്‍ മാതാപിതാക്കളുടെ മാത്രം പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വിദ്യാഭ്യാസ ആനുകൂല്യത്തിനു രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. സ്‌കൂള്‍ അധികൃതര്‍ ആദ്യഘട്ടമായി സ്വന്തം ലോഗിനില്‍ ഒഇസി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പേരുകള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ ചേര്‍ക്കണം. തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്സ് റജിസ്ട്രേഷനു ശേഷം അതത് സ്‌കൂളുകള്‍ക്ക് ഇമെയില്‍ മുഖേന ലഭ്യമാക്കുകയും വിദ്യാഭ്യാസ ജില്ലാതലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it