- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മല കയറിയത് സ്വന്തം ഇഷ്ടപ്രകാരം; പോലിസിനെ ഞങ്ങളാണ് ഉപകരണമാക്കിയതെന്ന് യുവതികള്‍
അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്നു യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.
കൊച്ചി: ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു അമ്മിണി. പോലിസ് തങ്ങളെയല്ല, തങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയത് കോട്ടയം എസ്പിയും പത്തനംതിട്ട എസ്പിയുമാണ്. ദര്‍ശനത്തിനെത്തിയപ്പോള്‍ പമ്പ മുതല്‍ പോലിസ് സുരക്ഷ ഒരുക്കിയിരുന്നു. അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്നു യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല. നേരത്തേ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. ഡിസംബര്‍ 24ന് ദര്‍ശനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം എസ്പിയും പത്തനംതിട്ട എസ്പിയും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കാമെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. അതുപ്രകാരമാണ് തങ്ങള്‍ അവര്‍ക്ക് അപേക്ഷ നല്‍കിയതെന്നും അവര്‍ പറഞ്ഞു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആംബുലന്‍സിലാണ് പോയതെന്ന ആരോപണം കനകദുര്‍ഗ നിഷേധിച്ചു. തങ്ങള്‍ പമ്പയിലൂടെ നടന്നാണ് കയറിയത്. സ്വന്തം താല്‍പര്യപ്രകാരമാണ് ദര്‍ശനത്തിനെത്തിയത്. പോലിസോ മന്ത്രിമാരോ ആരും തന്നെ ഇതിനു പ്രേരിപ്പിച്ചിട്ടില്ല. ശബരിമല ദര്‍ശനം നടത്തുക എന്നത് വ്യക്തിപരമായ തീരുമാനമായിരുന്നു. നവോത്ഥാനം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ദര്‍ശനത്തിന് ഒരുങ്ങിയത്. ഭക്തര്‍ക്കൊപ്പമാണ് മല കയറിയത്. ആരും തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലല്ലെന്നും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗ പറഞ്ഞു.