Kerala

പിറന്നുവീണ കൈകളെ നെഞ്ചോട് ചേർത്ത് രാഹുൽ ​ഗാന്ധി

പിറന്നുവീണ കൈകളെ നെഞ്ചോട് ചേർത്ത് രാഹുൽ ​ഗാന്ധി
X

വയനാട്: വോട്ടർമാർക്ക് മാത്രമല്ല പിറന്നയുടനെ തന്നെ കോരിയെടുത്ത കൈകൾക്കും നന്ദി പറഞ്ഞ് രാഹുൽ ​ഗാന്ധി. ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ജനിച്ചു വീണ രാഹുല്‍ ഗാന്ധിയെ പിറന്നയുടനെ കൈകളിലെടുത്ത നഴ്സ് രാജമ്മയെ മലയാളികള്‍ മറക്കാനിടയില്ല. വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് മൽസരിക്കുന്നു എന്നറിഞ്ഞ ശേഷമാണ് രാജമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ, താന്‍ പിറന്ന് വീണ കൈകളെ 49വർഷങ്ങൾക്കിപ്പുറം ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

വയനാട്ടിലെ പര്യടനത്തിന്‍റെ അവസാന ദിവസമാണ് രഹുല്‍ഗാന്ധി രാജമ്മയെ കണ്ടത്.1970 ജൂണ്‍ 19ന് തന്‍റെ കൈകളിലേക്ക് ജനിച്ച്‌ വീണ കുഞ്ഞിനെ 49 വര്‍ഷത്തിന് ശേഷമാണ് രാജമ്മ കാണുന്നത്. ഞായറാഴ്ച രാവിലെ കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു രാഹുല്‍ ഗാന്ധിയും രാജമ്മയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

ഹോളി ഫാമിലി ആശുപത്രിയില്‍ ജോലി ചെയ്യവെയാണ് വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനുമായ രാജപ്പനുമായി രാജമ്മയുടെ വിവാഹം കഴിഞ്ഞത്. വിവാഹ൦ കഴിഞ്ഞു മിലിട്ടറി ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രാജമ്മ വിരമിച്ച ശേഷം വയനാട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുലിനെ കാണാന്‍ രാജമ്മയ്ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് കാണാന്‍ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കള്‍ കാണുന്നതിനു മുമ്പ് രാഹുലിനെ കണ്ടത് ഞങ്ങള്‍ നഴ്സുമാരായിരുന്നുവെന്ന് രാജമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് രാജമ്മയെ ചേര്‍ത്തുപിടിച്ച രാഹുലിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it