- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈംഗിക പീഡനക്കേസ്: വിജയ് ബാബു ഒളിവിലെന്ന് പോലിസ്; കേസിലെ ഇര താന്‍, മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് വിജയ് ബാബു
നിയമത്തെ താന്‍ ബഹുമാനിക്കുന്നു. കേസില്‍ ഇര താനാണ്. ഇരയായ തന്റെ പേര് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്ന വ്യക്തി ഇരയല്ല.കക്ഷിയാണ്.അവര് മാത്രം കേക്കു കഴിച്ച് സന്തോഷമായി ഇരുന്നാല്‍ പോര.തനിക്കും അമ്മ,ഭാര്യ,കുട്ടി,തന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാമുണ്ട്.അവര്‍ അനുഭവിക്കുന്ന ദുഖം ഉണ്ട്.തനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി മാത്രം നിയമത്തിന്റെ പരിരക്ഷയയില്‍ സുഖം അനുഭവിച്ച് ഇരിക്കുന്നത് എവിടുത്തെ ന്യായമാണെന്നും വിജയ് ബാബു ചോദിച്ചു

കൊച്ചി: യുവതിയുടെ ലൈംഗീക പീഡന പരാതിയെ തുടര്‍ന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലിസ് കേസെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തിലൂടെ വിശദീകരണവുമായി വിജയ് ബാബു രംഗത്ത്.കേസില്‍ താനാണ് ശരിക്കും ഇരയെന്നും തനിക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന യുവതിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും ഫേസ് ബുക്ക് ലൈവിലൂടെ വിജയ് ബാബു വ്യക്തമാക്കി.താന്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ തനിക്ക് പേടിയില്ല.
നിയമത്തെ താന്‍ ബഹുമാനിക്കുന്നു. കേസില്‍ ഇര താനാണ്. ഇരയായ തന്റെ പേര് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്ന വ്യക്തി ഇരയല്ല.കക്ഷിയാണ്.അവര് മാത്രം കേക്കു കഴിച്ച് സന്തോഷമായി ഇരുന്നാല്‍ പോര.തനിക്കും അമ്മ,ഭാര്യ,കുട്ടി,തന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാമുണ്ട്.അവര്‍ അനുഭവിക്കുന്ന ദുഖം ഉണ്ട്.തനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി മാത്രം നിയമത്തിന്റെ പരിരക്ഷയയില്‍ സുഖം അനുഭവിച്ച് ഇരിക്കുന്നത് എവിടുത്തെ ന്യായമാണെന്നും വിജയ് ബാബു ചോദിച്ചു
2018 മുതല്‍ തനിക്ക് ഈ പെണ്‍കുട്ടിയെ അറിയാം.തന്റെ ഒരു സിനിമയില്‍ നായികയായി എത്തിയതാണ്.ഓഡിഷനിലൂടെയാണ് തന്റെ സിനിമയില്‍ ഈ പെണ്‍കുട്ടിയെ തിരഞ്ഞെടുത്തത്. തനിക്ക് ഈ പെണ്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ല.കേസ് താന്‍ നേരിട്ടുകൊള്ളാം. എല്ലാത്തിനും ഒരറുതി വേണം.സിനിമയുടെ പടത്തിന്റെ നൂറാം ദിവസ വിജയാഘോഷത്തില്‍ ഈ കൂട്ടി പങ്കെടുത്തില്ല.ചോദിച്ചപ്പോള്‍ തന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നാണ്.ഈ പെണ്‍കുട്ടി തനിക്ക് അയച്ച നാനൂറോളം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും വിജയ് ബാബു പറഞ്ഞു.
കേസില്‍ താനാണ് ഇരയെന്നും വിജയ് ബാബു പറഞ്ഞു.മാനനഷ്ടത്തിന് താന്‍ കേസ് ഫയല്‍ ചെയ്യും. ഇത് ചെറിയി രീതിയില്‍ ആയിരിക്കില്ല.ഈ പെണ്‍കുട്ടിയും അവരുടെ കുടുംബവും അവരുടെ പിന്നില്‍ നില്‍ക്കുന്നരും ഉത്തരം പറയേണ്ടി വരും. വെറുതെ വിടാന്‍ താന്‍ തയ്യാറല്ലെന്നും വിജയ് ബാബു പറഞ്ഞു.അതേ സമയം വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കൊച്ചി സിറ്റി പോലിസ് വ്യക്തമാക്കി.നിലവില്‍ വിജയ് ബാബു ഒളിവിലാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും പോലിസ് പറഞ്ഞു.
RELATED STORIES
കമല്‍ ഹാസന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ
28 May 2025 7:48 AM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
28 May 2025 7:25 AM GMTഅണ്ണാ യൂണിവേഴ്സിറ്റി ബലാല്‍സംഗക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
28 May 2025 6:38 AM GMTനിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ
28 May 2025 6:35 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കും; അഡ്വ. സാദിഖ്...
28 May 2025 6:30 AM GMTമനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച...
28 May 2025 6:22 AM GMT