Kerala

വലിയതുറയിൽ ശക്തമായ കടൽക്ഷോഭം; നിരവധി വീടുകൾ കടലെടുത്തു

വിഴിഞ്ഞം, നീണ്ടകര എന്നിവിടങ്ങളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ നേവിയുടേയും കോസ്റ്റ് ഗാർഡിൻ്റേയും സഹായം സംസ്ഥാന സർക്കാർ തേടി.

വലിയതുറയിൽ ശക്തമായ കടൽക്ഷോഭം; നിരവധി വീടുകൾ കടലെടുത്തു
X

തിരുവനന്തപുരം: വലിയതുറയിൽ ശക്തമായ കടൽക്ഷോഭം. നിരവധി വീടുകൾ കടലെടുത്തു. അഞ്ച് മൽസ്യതൊഴിലാളികളെ കാണാതായതായി റിപോർട്ടുണ്ട്. പ്രദേശത്തെ മൽസ്യതൊഴിലാളികൾ പ്രതിഷേധത്തിലാണ്.

വലിയതുറ പോലിസ് സ്റ്റേഷൻ അതിർത്തിലുള്ള വെട്ടുകാട്, മുക്കോണി വിളാകം ഭാഗത്തുണ്ടായ കടലാക്രമണത്തിൽ അലോഷ്യസ്, ജിനിസ്റ്റാലിൻ, സാറാ ബാബു എന്നിവരുടെ വീടുകൾ കടൽകയറി അപകട ഭീഷണിയിലാണ്. വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി തുടങ്ങിയ ഭാഗങ്ങളിൽ തിരയടി ശക്തമാണ്.

അതേസമയം, വിഴിഞ്ഞം, നീണ്ടകര എന്നിവിടങ്ങളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ നേവിയുടേയും കോസ്റ്റ് ഗാർഡിൻ്റേയും സഹായം സംസ്ഥാന സർക്കാർ തേടി.

Next Story

RELATED STORIES

Share it