Kerala

വളപട്ടണത്ത് കഞ്ചാവും ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍

കാട്ടാമ്പള്ളി സ്വദേശി അഷ്‌കര്‍ (28), കൊളച്ചേരി സ്വദേശി സയാന്‍ (25) എന്നിവരെയാണ് പിടികൂടിയത്.

വളപട്ടണത്ത് കഞ്ചാവും ഹാഷിഷുമായി രണ്ടുപേര്‍ പിടിയില്‍
X

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍നിന്ന് കഞ്ചാവും ഹാഷിഷുമായി രണ്ടുപേരെ വളപട്ടണം പോലിസ് പിടികൂടി. കാട്ടാമ്പള്ളി സ്വദേശി അഷ്‌കര്‍ (28), കൊളച്ചേരി സ്വദേശി സയാന്‍ (25) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് കാട്ടാമ്പള്ളിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും വളപട്ടണം എസ്‌ഐ പി വിജേഷ്, സിപിഒമാരായ ഉണ്ണികൃഷ്ണന്‍,സിനോബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിവരികയാണ്. ഇതിന്റെ ഭാഗമായി ഭാഗമായി വളപട്ടണം എസ്എച്ച്ഒ എം കൃഷ്ണന്‍ ഈ പോലിസ് സംഘത്തിന് കര്‍ശനപരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേസംഘം തന്നെയാണ് കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പടെ നിരവധി ലഹരിവസ്തുക്കള്‍ പിടികൂടി അമ്പതോളം കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it