Kerala

മൂന്നുദിവസത്തെ പര്യടനത്തിനായി വിയറ്റ്‌നാം സംഘം കേരളത്തില്‍

മൂന്നുദിവസത്തെ പര്യടനത്തിനായി വിയറ്റ്‌നാം സംഘം കേരളത്തില്‍
X

തിരുവനന്തപുരം: ഇന്തോ- വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം സംഘത്തിന്റെ മൂന്നുദിവസത്തെ കേരളം പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡര്‍ ഫാം സാങ് ചുവിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തിരുവനന്തപുരം, കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച കേരളത്തിലെത്തിയ സംഘം വെള്ളായണി കാര്‍ഷിക കോളജ്, യൂനിവേഴ്‌സിറ്റി കോളജ്, മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും വെള്ളായണി കാര്‍ഷിക കോളജിലും സംഘം അധ്യാപകരുമായി സംവദിച്ചു. കോളജുകളിലെ സൗകര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയ സംഘം വിയറ്റ്‌നാമില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ഉപരിപഠനം നടത്താനുള്ള സാധ്യതകള്‍ ആരാഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കൃഷിമന്ത്രി പി പ്രസാദ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, വ്യവസായ മന്ത്രി പി രാജീവ് എന്നിവരുമായി സംഘം തിങ്കളാഴ്ച മാസ്‌കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തും. വിയറ്റ്‌നാമുമായുള്ള കൂടുതല്‍ വ്യാപാര സാധ്യതയെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് വില്ലേജ് സന്ദര്‍ശിക്കും. കൊല്ലം ജില്ലയിലേക്ക് പോവുന്ന സംഘം ചൊവ്വാഴ്ച പര്യടനം പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it