Kerala

റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും എന്‍ഒസിയില്ലാതെ വൈദ്യുതി കണക്ഷന്‍; ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിഎസ്

മൂന്നാറിലെ കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉത്തരവ് ഇറക്കിയത്.

റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും എന്‍ഒസിയില്ലാതെ വൈദ്യുതി കണക്ഷന്‍; ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിഎസ്
X

തിരുവനന്തപുരം: മൂന്നാറിൽ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കത്ത് നല്‍കി. കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉത്തരവ് ഇറക്കിയത്.

മൂന്നാര്‍ ദൗത്യകാലത്ത് കൈയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചുപിടിച്ച കൈയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും ഇത് ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ല എന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it