- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി
വിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളെ തുടരെത്തുടരെ പരിഹസിക്കുന്ന സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടക്കം മുതല്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അവഹേളിക്കാനാണ് സിപിഎം ശ്രമിച്ചത്. ഒടുവില്‍ ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളുടെ അന്തിമഫലം എന്താകുമെന്ന ആശങ്കവര്‍ധിപ്പിക്കുന്നതാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയ ഉറപ്പുകള്‍ക്ക് കടകവിരുദ്ധമായിട്ടാണ് സിപിഎം സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ തയ്യാറയതെന്ന് സംശയിക്കേണ്ടിരിക്കുന്നു. അനര്‍ഹരെ പിന്‍വാതില്‍ വഴി നിയമിക്കുകയും ആ നടപടിയെ ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കും ക്രമവിരുദ്ധമായി പത്‌നിക്ക് ഉദ്യോഗക്കയറ്റം നല്‍കിയ പാര്‍ട്ടി സെക്രട്ടറിക്കും കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സ്‌സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനോവിഷമം മനസിലാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
RELATED STORIES
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMT