World

വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ; വിക്ഷേപിച്ചത് മൂന്ന് മിസൈലുകള്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍ ഭരണകൂടം നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. എന്തുതരം മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ; വിക്ഷേപിച്ചത് മൂന്ന് മിസൈലുകള്‍
X

സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മൂന്ന് മിസൈലുകളാണ് പരീക്ഷിച്ചത്. ഹാംയോങ് പ്രവിശ്യയിലെ സണ്ടോക് മേഖലയില്‍നിന്ന് കിഴക്കന്‍ തീരത്തേക്കാണ് മിസൈല്‍ വീക്ഷേപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍ ഭരണകൂടം നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. എന്തുതരം മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തെ സണ്ടോക് പ്രദേശത്തുനിന്ന് കൊറിയന്‍ ഉപദ്വീപിനും ജപ്പാനും ഇടയില്‍ വെള്ളത്തിലേക്ക് ഒന്നില്‍ക്കൂടുതല്‍ ഹ്രസ്വദൂര മിസൈലുകള്‍ പതിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. 200 കിലോമീറ്റര്‍ ദൂരത്തിലും സമുദ്രനിരപ്പില്‍നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലും മിസൈല്‍ വിക്ഷേപണം നടത്തിയിരിക്കുന്നത്. വീണ്ടും വിക്ഷേപണം നടത്തുന്നുണ്ടോയെന്നതിനെക്കുറിച്ച് സൈന്യം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സംയുക്ത സൈനികാഭ്യാസം മാറ്റിവയ്ക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ച സാഹചര്യത്തിലാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടുപോവുന്നത്. ഈ മാസമാദ്യം രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്. കൊറിയന്‍ മേഖലയിലെ സംഘര്‍ഷലഘൂകരണത്തിന് ഉത്തരകൊറിയന്‍ നടപടി വിഘാതം സൃഷ്ടിക്കുമെന്ന് ദക്ഷിണകൊറിയ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it