World

സുഡാന്‍: പ്രക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന്​ കരാര്‍

സുഡാന്‍: പ്രക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന്​ കരാര്‍
X

ഖാർത്തൂം: സുഡാനില്‍ ഏറെ നാള്‍ നീണ്ട ​പ്ര​ക്ഷോഭത്തിനൊടുവില്‍ സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മില്‍ അധികാര കൈമാറ്റത്തിന്​ കരാറായി. ഭരണത്തിലുള്ള ഇടക്കാല സൈനിക കൗണ്‍സിലാണ്​ അധികാരം കൈമാറാന്‍ തയാറായത്​. കരാറിന്റെ സാ​ങ്കേതിക വശങ്ങള്‍ സംബന്ധിച്ച്‌​ ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും ജനാധിപത്യവാദികളുടെ സംഘവും സൈന്യവും ചര്‍ച്ച തുടരും. ഭരണഘടനാ പ്രഖ്യാപനത്തിന്​ ഇരുപക്ഷവും പൂര്‍ണമായി തയാറാണെന്ന്​ സുഡാനികളേയും ആഫ്രിക്കക്കാരേയും അന്താരാഷ്​ട്ര പൊതുസമൂഹത്തേയും അറിയിക്കുകയാണെന്ന് സുഡാന്‍ വിഷയത്തിലെ​ ആഫ്രിക്കന്‍ യൂണിയന്‍ മധ്യസ്ഥന്‍ മുഹമ്മദ്​ ഹസ്സന്‍ ലെബാത്ത്​​ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവായ ഉമര്‍ അല്‍ ബഷീറിനെ നീക്കം ചെയ്​തതോടെയാണ് ഏപ്രിലില്‍​ സുഡാനില്‍ പ്രശ്​നങ്ങള്‍ക്ക്​ തുടക്കമാവുന്നത്​. തുടര്‍ന്ന്​ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ്​ മരിച്ചത്. അധികാര കൈമാറ്റം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ നൈല്‍ തെരുവില്‍ ഒത്തു ചേർന്ന് ആഘോഷം തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it