Gulf

യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി ഈദ് സംഗമം

കഴിഞ്ഞ ദിവസം അജ്മാന്‍ ജര്‍ഫില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി ഈദ് സംഗമം
X

അജ്മാന്‍: ഏഴ് വര്‍ഷത്തോളമായി യുഎഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന നീലേശ്വരം സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ യുഎഇ- നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗവും ഈദ് സംഗമവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അജ്മാന്‍ ജര്‍ഫില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

'തേജസ് ഭവന പദ്ധതി'യില്‍ ഉള്‍പ്പെടുത്തി നിര്‍ധന കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കുകയും സ്വദേശത്തും പ്രവാസ ലോകത്തും വിവിധ ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം മറ്റു ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ജനറല്‍ബോഡിയില്‍ 2022- 24 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷംസുദ്ധീന്‍ പറമ്പത്തിനെയും, ജനറല്‍ സെക്രട്ടറിയായി പിവി ഇഖ്ബാലിനെയും, ട്രഷററായി എംവി അബ്ദുല്‍ അസീസിനെയുമാണ് തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡണ്ടുമാര്‍: ജാസിം മൗലാക്കിരിയത്ത്, ഷക്കീല്‍ ജോയിന്റ് സെക്രട്ടറിമാര്‍: അഫ്‌സല്‍ പിവി, ഷിഹാബ് എവി എന്നിവരെയും പത്തംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അഷ്‌റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇഖ്ബാല്‍ പിവി കഴിഞ്ഞ ടേമിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉവൈസ് തായിലക്കണ്ടി, ജാസിം മൗലാക്കിരിയത്ത്, ഹാരിസ് കമ്മാടം, എംവി അസീസ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഇകെ അബ്ദുല്‍ റഹിമാന്‍ സ്വാഗതവും ശിഹാബ് ആലിക്കാട് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it