Pravasi

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌നേഹ സംഗമം സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌നേഹ സംഗമം സംഘടിപ്പിച്ചു
X

കുവൈത്ത്: കുവൈത്ത് ദേശീയ ദിനാഘോഷ ഭാഗമായി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം 2019 എന്ന പേരില്‍ പിക്‌നിക് സംഘടിപ്പിച്ചു. കബദില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കണ്‍വീനര്‍ കാലശ്രീ അഷ്‌റഫ് കാളത്തോട്, ജനറല്‍ സെക്രട്ടറി സിറാജ് കല്ലട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയവരുടെ കലാകായിക സൗഹൃദ മല്‍സരങ്ങള്‍ പരിപാടിയുടെ മാറ്റ് വര്‍ധിപ്പിച്ചു. വനിതാ വിങിന്റെ കുട്ടികളുടെ ഒപ്പന, അറബിക് ഡാന്‍സ്, അല്‍ ഹിദായ മദ്‌റസയുടെ ദഫ്മുട്ട്, ഫഹാഹീല്‍ ബ്രാഞ്ചിന്റെ ഹാസ്യ ഒപ്പന, മഹബൂല ബ്രാഞ്ചിന്റെ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന നാടകം, അബ്ബാസിയ ബ്രാഞ്ചിന്റെ കോല്‍കളി, ഡെസേര്‍ട്ട് ബോയ്‌സിന്റെ കായിക പ്രദര്‍ശനം, കോമഡി സ്‌കിറ്റുകള്‍, മറ്റ് വ്യക്തിഗത പാട്ടുകളും കലാപരിപാടികളും അരങ്ങേറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശം നല്‍കി വടംവലി, ചാക്ക് റൈസ്, ചട്ടിപ്പന്ത്, മ്യൂസിക്കല്‍ ചെയര്‍ എന്നിവയും സംഘടിപ്പിച്ചു. വിനോദ പരിപാടികള്‍ക്ക് അസ്‌ലം വടകര, ഗഫൂര്‍ താമരശ്ശേരി, റാഫി നന്തി, മുസ്തഫ ചങ്ങരംകുളം, സുധീര്‍ വര്‍ക്കല, അസീസ് കോട്ടയം, നൗഷാദ് കണ്ണൂര്‍, ഷമീര്‍ പന്തളം, റിയാസ് ഇടുക്കി എന്നിവരും വനിതാവിഭാഗത്തിന്റെ പരിപാടികള്‍ക്ക് നസീം അസീസ്, നാദിയ ശിഹാബ്, സീനത്ത് അലി, പര്‍വീസ്, റാഷിദ സൈഫുദ്ദീന്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് കിഫ് കേരളാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ പാലപ്പെട്ടി, ഐഎസ്എഫ് വൈസ് പ്രസിഡന്റ് തായിഫ് അഹ്മദ്, കിഫ് സെക്രട്ടറി സൈഫുദ്ദീന്‍ എന്നിവര്‍ സമ്മാനദാനം നല്‍കി. പരിപാടിയില്‍ സോഷ്യല്‍ ഫോറം കേരളാ ഘടകം പ്രസിഡന്റ് സക്കരിയ ഇരിട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഫീര്‍ പൂന്തുറ, സയ്യിദ് ബുഹാരി തങ്ങള്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it