Pravasi

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായ ജോണ്‍ അബ്രഹാം ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി
X

ബഹ്‌റയ്ന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ക്ലബ് ജിസിസി കപ്പ് 19 സീസണ്‍ 2 വിന്നേഴ്‌സ് കപ്പ് കരസ്ഥമാക്കിയതിന്റെ ഭാഗമായി ഹൂറ സാഗര്‍ റസ്‌റ്റോറന്റില്‍ വിജയഘോഷവും സ്വീകരണവും നടന്നു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായ ജോണ്‍ അബ്രഹാം ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ മൂന്നു വ്യക്തിഗത ട്രോഫിയും ഫുട്ബാള്‍ ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഫൈനലില്‍ കെഎംസിസിയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് കപ്പ് കരസ്ഥമാക്കിയത്. കളിയില്‍ പങ്കെടുത്ത മുഴുവന്‍ കളിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷന്‍ അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് ജവാദ് പാഷ അധ്യക്ഷനായിരുന്നു. ജമാല്‍ മെഹിയുദ്ദീന്‍, യൂസുഫ് അലി, ടീം കോച്ച് ഷബീര്‍, മാനേജര്‍മാരായ നിയാസ്, ലത്തീഫ്, മജീദ്, ശ്രീജിത്ത് പങ്കെടുത്തു.




Next Story

RELATED STORIES

Share it