Athletics

ഗോമതി മാരിമുത്തുവിന്റെ വിലക്ക് തുടരും; അപ്പീല്‍ തള്ളി

2019 മെയ്യ് 17 മുതല്‍ 2023 മെയ്യ് 16 വരെയാണ് താരത്തിന്റെ വിലക്ക്.

ഗോമതി മാരിമുത്തുവിന്റെ വിലക്ക് തുടരും; അപ്പീല്‍ തള്ളി
X

ഡല്‍ഹി; ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവായ(800 മീറ്റര്‍) ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരി ഗോമതി മാരിമുത്തുവിന്റെ വിലക്ക് തുടരും. കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സാണ് (സിഎഎസ്) ഗോമതിയുടെ വിലക്കിനെതിരായ അപ്പീല്‍ തള്ളിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് 2019ലാണ് താരത്തിന് നാല് വര്‍ഷത്തെ വിലക്ക് വന്നത്. ദോഹയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടുകാരിയ ഗോമതിയുടെ പരിശോധനാ ഫലം പോസ്റ്റീവായത്.താരം കുറ്റക്കാരിയാണെന്നും വിലക്ക് തുടരുമെന്നും കോടതി അറിയിച്ചു. 2019 മെയ്യ് 17 മുതല്‍ 2023 മെയ്യ് 16 വരെയാണ് താരത്തിന്റെ വിലക്ക്.




Next Story

RELATED STORIES

Share it