Cricket

ഉമ്രാന്‍ മാലിഖ് ലോകകപ്പ് ടീമില്‍ ഇടം നേടും; റാഷിദ് ലത്തീഫ്

ശ്രേയസ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ എന്നിവരെ പുറത്താക്കിയതാണ് മല്‍സരത്തില്‍ എസ്ആര്‍എച്ചിന് മുന്‍തൂക്കം നല്‍കിയത്.

ഉമ്രാന്‍ മാലിഖ് ലോകകപ്പ് ടീമില്‍ ഇടം നേടും; റാഷിദ് ലത്തീഫ്
X


കറാച്ചി: ഇന്ത്യയുടെ ഭാവി പേസ് സെന്‍സേഷനാണ് ഉമ്രാന്‍ മാലിഖെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. വരുന്ന ലോകകപ്പിലും ഏഷ്യാ കപ്പിലും ഉമ്രാന്‍ മാലിഖിന്റെ പേസ് ആക്രമണം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും ലത്തീഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ജമ്മുകശ്മീര്‍ താരം ഉമ്രാന്‍ മാലിഖ് തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചിരുന്നു. ശ്രേയസ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ എന്നിവരെ പുറത്താക്കിയതാണ് മല്‍സരത്തില്‍ എസ്ആര്‍എച്ചിന് മുന്‍തൂക്കം നല്‍കിയത്. നാല് ഓവര്‍ എറിഞ്ഞ താരം വെറും 27 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്. കൊല്‍ക്കത്തന്‍ സ്‌കോര്‍ 175ല്‍ ഒതുക്കിയതില്‍ ഉമ്രാന്‍ ബൗളിങ് നിര്‍ണ്ണായകമായിരുന്നു. നിലവിലെ ഫാസ്റ്റ് ബൗളര്‍മാരില്‍ ഉമ്രാന്‍ വ്യത്യസ്തനാണെന്നും ബൗണ്‍സര്‍ മികച്ചതാണെന്നും ഇന്ത്യയ്ക്ക് വരുംകാലങ്ങളില്‍ ഏറ്റവും ഉപകാരപ്പെടുന്ന ബൗളറായി താരം വളരുമെന്നും റാഷിദ് ലത്തീഫ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it