Cricket

ബൗണ്‍സര്‍ കൊണ്ട് പരിക്ക്; ലങ്കന്‍ താരം ദമിത് കരുണരത്‌ന ആശുപത്രിയില്‍

ഓസിസ് താരം പാറ്റ് കമ്മിന്‍സിന്റെ പന്താണ് കരുണരത്‌നയുടെ കഴുത്തിന് കൊണ്ടത്

ബൗണ്‍സര്‍ കൊണ്ട് പരിക്ക്; ലങ്കന്‍ താരം ദമിത് കരുണരത്‌ന ആശുപത്രിയില്‍
X

കാന്‍ബറ: ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ താരം ദമിത് കരുണരത്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്‌ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് കരുണരത്‌നയ്ക്കു പരിക്കേറ്റത്. ഓസിസ് താരം പാറ്റ് കമ്മിന്‍സിന്റെ പന്താണ് കരുണരത്‌നയുടെ കഴുത്തിന് കൊണ്ടത്. കുത്തിയുയര്‍ന്ന പന്തില്‍ ബാറ്റ് വച്ചങ്കിലും പന്ത് ഉയരാതെ കഴുത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കരുണരത്‌ന നിലത്ത് വീണു. ഉടന്‍ ഇരുടീമിന്റെയും ഫിസിയോമാര്‍ എത്തി പരിശോധിച്ചു. കരുണരത്‌നയ്ക്കു ബോധം വന്ന ശേഷമാണ് ഓസിസ് ഗ്രൗണ്ടിലും ഗാലറിയിലും ശബ്ദമുയര്‍ന്നത്. കഠിനവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഓസിസ് താരം ഫില്‍ ഹ്യൂഗ്‌സ് ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ് മരിച്ചിരുന്നു. കരുണരത്‌നയുടെ പരിക്ക് ഏവരേയും ആശങ്കയിലാഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ ഓസിസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു.




Next Story

RELATED STORIES

Share it