Cricket

സെയ്ദ് മുഷ്താഖ് അലി ട്രോഫി; കേരളം പ്രീക്വാര്‍ട്ടറില്‍; സഞ്ജുവിന് അര്‍ദ്ധസെഞ്ചുറി

രോഹല്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

സെയ്ദ് മുഷ്താഖ് അലി ട്രോഫി; കേരളം പ്രീക്വാര്‍ട്ടറില്‍; സഞ്ജുവിന് അര്‍ദ്ധസെഞ്ചുറി
X


ഡല്‍ഹി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം. ഇന്ന് മദ്ധ്യപ്രദേശിനെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം നേടിയത്. ജയത്തോടെ കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. മദ്ധ്യപ്രദേശ് ഉയര്‍ത്തിയ 173 എന്ന വെല്ലുവിളി കേരളം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പിന്‍തുടര്‍ന്നു. സഞ്ജു സാംസണ്‍-സച്ചിന്‍ ബേബി കൂട്ടുകെട്ടാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സഞ്ജു 56ഉം സച്ചിന്‍ ബേബി 51ഉം റണ്‍സ് നേടി. രോഹല്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.


ടോസ് ലഭിച്ച കേരളം മദ്ധ്യപ്രദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. രജത് പാട്ടിധാര്‍ (77) ആണ് മദ്ധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യര്‍ ഇന്ന് മദ്ധ്യപ്രദേശിനായി ഒരു റണ്‍െടുത്ത് പുറത്തായി. ബൗളിങിലും താരം പരാജയപ്പെട്ടിരുന്നു. കേരളത്തിനായി അഖില്‍ സജീവന്‍ രണ്ട് വിക്കറ്റും മനുകൃഷ്ണന്‍, ജലജ് സക്‌സേന, എസ് മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it