Cricket

അഫ്ഗാനിസ്ഥാനെതിരേ കൂറ്റന്‍ ജയവുമായി ഇംഗ്ലണ്ട്

അഫ്ഗാനിസ്ഥാനെതിരേ കൂറ്റന്‍ ജയവുമായി ഇംഗ്ലണ്ട്
X

മാഞ്ചസ്റ്റര്‍: ആതിഥേയരായ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടരാനാവാതെ അഫ്ഗാനിസ്താന്‍ ഈ ലോകകപ്പിലെ അഞ്ചാം മല്‍സരവും തോറ്റു. 397 റണ്‍സ് പിന്‍തുടര്‍ന്ന അഫ്ഗാനിസ്താന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 150 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ നേടിയത്. പതിവില്‍ നിന്ന് വിപരീതമായി അഫ്ഗാന്‍ ഭേദപ്പെട്ട ബാറ്റിങാണ് പുറത്തെടുത്തത്. എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടരാന്‍ അഫ്ഗാനായില്ല. ഹഷ്മത്തുള്ള(76), റഹ്മത്ത്(46), ഗുല്‍ബാദിന്‍(37), അസ്ഗര്‍ അഫ്ഗാന്‍(44) എന്നിവര്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നെങ്കിലും ലക്ഷ്യം വലുതായത് വിജയത്തിന് തടസ്സമായി. ജൊഫ്രാ ആര്‍ച്ചര്‍, റാഷിദ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 397 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗണിന്റെ അപരാജിത സെഞ്ചുറി (148)യും ബെയര്‍‌സ്റ്റോ(90), റൂട്ട്(88) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിന് പിന്നില്‍. 77 പന്തില്‍ നിന്നാണ് മോര്‍ഗന്‍ 148 റണ്‍സ് നേടിയത്. 17 സിക്‌സുകള്‍ പിറന്ന മല്‍സരത്തില്‍ മോര്‍ഗന്‍ മറ്റൊരു റെക്കോഡിനും അര്‍ഹനായി. ഒരു മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോഡിനും മോര്‍ഗന്‍ അര്‍ഹനായി. 17 സിക്‌സാണ് മോര്‍ഗന്‍ ഇന്ന് അടിച്ചുകൂട്ടിയത്. ഇതിന് മുമ്പ് ഈ റെക്കോഡ് രോഹിത്ത് ശര്‍മ്മ, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ പേരിലായിരുന്നു. അഫ്ഗാനുവേണ്ടി സദ്രാന്‍, ഗുല്‍ബാദിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയെങ്കിലും ഇംഗ്ലിഷ് താരങ്ങളുടെ ബാറ്റില്‍ നിന്ന് വീണ റണ്‍സുകളുടെ പെരുമഴ അവരെ നിരാശരാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it