Football

ഇഞ്ചുറി ടൈം പെനാല്‍റ്റിയില്‍ എഫ് സി പോര്‍ട്ടോ

ആദ്യപാദത്തില്‍ 2-1ന് ജയിച്ച റോമയെ രണ്ടാം പാദത്തില്‍ 1-3നാണ് പോര്‍ച്ചുഗ്രീസ് ക്ലബ്ബ് പോര്‍ട്ടോ തോല്‍പ്പിച്ചത്.

ഇഞ്ചുറി ടൈം പെനാല്‍റ്റിയില്‍ എഫ് സി പോര്‍ട്ടോ
X

റോം: ഇഞ്ചുറി ടൈം പെനാല്‍റ്റിയിലൂടെ ഇറ്റാലിയന്‍ ക്ലബ്ബായ റോമയെ തകര്‍ത്ത് എഫ്‌സി പോര്‍ട്ടോ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് നടന്ന രണ്ടാമത്തെ മല്‍സരത്തിലും രക്ഷകനായത് വാര്‍ തന്നെയായിരുന്നു. ആദ്യപാദത്തില്‍ 2-1ന് ജയിച്ച റോമയെ രണ്ടാം പാദത്തില്‍ 1-3 നാണ് പോര്‍ച്ചുഗ്രീസ് ക്ലബ്ബ് പോര്‍ട്ടോ തോല്‍പ്പിച്ചത്.

ഇരുപാദങ്ങളിലൂമായി 4-3 ന്റെ ജയം. ഫ്രാന്‍സിസ്‌കോ സോറസാണ് (26) പോര്‍ട്ടോയെ ആദ്യം മുന്നിലെത്തിച്ചത്.എന്നാല്‍ റോമയുടെ ഡി റോസി (37) ടീമിനായി ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു. ഒപ്പമെത്തിച്ചു. 52ാം മിനിറ്റില്‍ മറെഗയുടെ സൂപ്പര്‍ ഗോളിലൂടെ പോര്‍ട്ടോ വീണ്ടും ഒരു ഗോള്‍. തുടര്‍ന്ന് സ്‌കോര്‍ 3-3 എന്ന നിലയിലായതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീട്ടി വച്ചു. 117ാം മിനിറ്റില്‍ വാറിന്റെ പിന്‍ബലത്തില്‍ പോര്‍ട്ടോയ്ക്കനുകൂലമായി ഒരു പെനാല്‍റ്റി.

ലക്ഷ്യത്തിലെത്തിച്ചത് അലക്‌സ് ടെല്ലോസ്. 4-3 ന്റെ ആധികാരിക ജയവുമായി പോര്‍ട്ടോയും ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. പോര്‍ട്ടോ താരം ഫെര്‍ണാണ്ടോയെ റോമാ താരം അലെസ്സാന്‍ഡ്രോ ഫ്‌ളോറെന്‍സി പിറകില്‍ നിന്ന് വലിച്ചിട്ടതിനെ തുടര്‍ന്നാണ് വാര്‍ പെനാല്‍റ്റി വിധിച്ചത്. 2014നു ശേഷം ആദ്യമായാണ് പോര്‍ട്ടോയുടെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രവേശനം.

Next Story

RELATED STORIES

Share it