Football

ബലാൽസംഗ ആരോപണം: കേസില്‍ റൊണാള്‍ഡോയ്ക്ക് ശിക്ഷയില്ല

ബലാൽസംഗ ആരോപണം: കേസില്‍ റൊണാള്‍ഡോയ്ക്ക് ശിക്ഷയില്ല
X
ടൂറിന്‍: വിവാദ ബലാൽസംഗ കേസില്‍ പോര്‍ച്ചുഗല്‍ താരവും യുവന്റസ് സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശിക്ഷയില്ല. അമേരിക്കയില്‍ നടക്കുന്ന കേസ് സംശയകരമായ രീതിയില്‍ പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് റൊണാള്‍ഡോയ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ പോവുന്നത്. അന്തിമവിധി വന്നില്ലെങ്കില്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തെ വെറുതെ വിടും. നേരത്തെ ഡിഎന്‍എ ടെസ്റ്റിനായി റൊണാള്‍ഡോ അമേരിക്കയില്‍ എത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി ഒഴിവാക്കിയിട്ടുണ്ട്. 2009 ലാണ് അമേരിക്കന്‍ യുവതിയെ റൊണാള്‍ഡോ ബലാൽസംഗം ചെയ്തുവെന്ന പരാതി നൽകിയത്.എന്നാല്‍ താരം പണം നല്‍കി കേസ് ഒഴിവാക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യുവതി വീണ്ടും കേസ് നല്‍കുകയായിരുന്നു. റൊണാള്‍ഡോ ആരോപണം നിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it