Football

ലോകകപ്പ്; മെസ്സിപട കിരീട വേട്ടയ്ക്കിറങ്ങുന്നു; എതിരാളികള്‍ സൗദി അറേബ്യ

ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോ പോളണ്ടിനെ നേരിടും

ലോകകപ്പ്; മെസ്സിപട കിരീട വേട്ടയ്ക്കിറങ്ങുന്നു; എതിരാളികള്‍ സൗദി അറേബ്യ
X


ദോഹ: ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവററ്റുകളായ അര്‍ജന്റീന ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യയാണ് നീലപ്പടയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 3.30ന് ലൂസേയ്ല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. രണ്ട് തവണ ചാംപ്യന്‍മാരായ അര്‍ജന്റീന മൂന്നാം കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. സൗദി അറേബ്യ അവരുടെ ആറാം ലോകകപ്പിനാണിറങ്ങുന്നത്. തോല്‍വി അറിയാതെയുള്ള 36 മല്‍സരങ്ങളുടെ കുതിപ്പാണ് അര്‍ജന്റീന തുടരുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ലോകകപ്പോടെ വിരമിക്കുമെന്നതിനാല്‍ ഇതിഹാസ താരത്തിന് കിരീടം നല്‍കി യാത്ര അയക്കാനാണ് ടീമംഗങ്ങളുടെ ആഗ്രഹം. കഴിഞ്ഞ ദിവസം ടീമംഗങ്ങള്‍ക്കൊപ്പം മെസ്സി പരിശീലനം നടത്താതെ തനിച്ച് പരിശീലനം നടത്തിയത് ക്യാംമ്പില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. മെസ്സി പരിക്കിന്റെ ഭീതിയിലാണെന്നാണ് റിപ്പോര്‍ട്ട്.


ലോക റാങ്കിങില്‍ 51ാം സ്ഥാനത്തുള്ള സൗദി അര്‍ജന്റീനയ്ക്ക് ഭീഷണിയാവില്ലെന്നാണ് റിപ്പോര്‍ട്ട്.മെസ്സി, എമി മാര്‍ട്ടിന്‍സ്, മോലിന, റൊമേറൊ, ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സ്, അക്കുന, ഡി പോള്‍ റൊഡ്രിഗസ്, ഡി മരിയ, അല്‍വാരസ്, ലൊട്ടേരോ മാര്‍ട്ടിന്‍സ് എന്നിവര്‍ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.


ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോ പോളണ്ടിനെ നേരിടും. രാത്രി 9.30നാണ് മല്‍സരം. രാത്രി 12.30ന് നടക്കുന്ന ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ കരുത്തരായ ഡെന്‍മാര്‍ക്ക് ടുണീഷ്യയെ നേരിടും.


സാധ്യതാ ഇലവന്‍ അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനെസ്, ഓട്ടാമെന്‍ഡി, ടാഗ്ലിയാഫികോ, ക്രിസ്റ്റ്യന്‍ റൊമേറോ, മൊളീന, മാക് അലിസ്റ്റര്‍, ഡി പോള്‍, പാരഡെസ്, മരിയ, മാര്‍ട്ടിനെസ്, മെസ്സി

സൗദി: അല്‍ ഒവൈസ്, സുല്‍ത്താന്‍ അല്‍ ഗനാം, അല്‍ബ്ദുള്ള അല്‍ അംറി, അലി അല്‍ ബോലെയ്, യാസില്‍ അല്‍ ഷഹര്‍നി, സമി അല്‍ നജെയ്, റിയാദ് ഷറാഹി, സല്‍മന്‍ അല്‍ ഫറാജ്, ഡ്വാസരി, ബുറെയ്കാന്‍, ബഹെബ്രി.



Next Story

RELATED STORIES

Share it