- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസണ്‍ ക്യാംപ് ജൂലൈ 30ന് കൊച്ചിയില്‍
മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയില്‍ എത്തും. വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. ഫിസിക്കല്‍ കണ്ടീഷനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കല്‍ പരിശോധനകളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപിലൂടെ പൂര്‍ത്തീകരിക്കും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021-22 സീസണിന് മുന്നോടിയായുള്ള ക്ലബ്ബിന്റെ പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ ജൂലൈ 30ന് കൊച്ചിയില്‍ ആരംഭിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയില്‍ എത്തും. വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. ഫിസിക്കല്‍ കണ്ടീഷനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കല്‍ പരിശോധനകളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപിലൂടെ പൂര്‍ത്തീകരിക്കും.
പ്രീസീസണ്‍ ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറ് അക്കാദമി താരങ്ങള്‍ക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നല്‍കാനാണ് ഇവാന്‍ ഒരുങ്ങുന്നത്. ഇവരില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരായിരിക്കും. റിസര്‍വ് ടീം താരങ്ങളായ സച്ചിന്‍ സുരേഷ്, വി എസ് ശ്രീകുട്ടന്‍, ഷഹജാസ് തെക്കന്‍, വി ബിജോയ്, സുഖാം യോയിഹെന്‍ബ മെയ്‌തേ, അനില്‍ ഗോയങ്കര്‍ എന്നിവരെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസണ്‍ സൗഹൃദ മല്‍സരങ്ങളില്‍ അണിനിരക്കും.ഓഗസ്റ്റ് തുടക്കത്തില്‍ തന്നെ തങ്ങളുടെ താരങ്ങളെ കളിക്കളത്തില്‍ കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
താരങ്ങളെ അറിയാനും, ഫിസിക്കല്‍ കണ്ടീഷനിങ് സജ്ജമാകാനും, പ്രധാന തന്ത്രങ്ങള്‍ നടപ്പിലാക്കാനുമായി കോച്ചിങ് സ്റ്റാഫിന് താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സമയം ആവശ്യമുള്ളതിനാല്‍ പരിശീലന ക്യാംപ് ഇപ്പോള്‍ തുടങ്ങുന്നത് ഏറെ പ്രയോജനകരമാകും. താരങ്ങള്‍ക്ക് ഫുട്‌ബോള്‍ ഒരുപാട് നഷ്ടമായെന്ന് തനിക്കുറപ്പാണ്, ഒരു യുവ ടീമാണ് തങ്ങളുടേത് , മികച്ചവരാകാന്‍ താരങ്ങള്‍ പ്രയത്‌നിക്കുന്നുണ്ട്. റിസര്‍വ് ടീമിലെ മികച്ച യുവ താരങ്ങള്‍ക്ക് ആദ്യ ടീം കോച്ചിങ് സ്റ്റാഫിന്റെ അംഗീകാരം ലഭിക്കാനുള്ള അവസരവും പ്രീസീസണ്‍ ക്യാംപിലൂടെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബിന് ഒരു നീണ്ട പ്രീസീസണ്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലബ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. സീസണിലെ ആദ്യ മല്‍സരത്തിനായി ബൂട്ട് കെട്ടും മുമ്പ് താരങ്ങള്‍ അവരുടെ മികച്ച ഫോമിലായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സീസണിന് മുന്നോടിയായി താരങ്ങള്‍ക്കും കോച്ചിങ് ടീമിനും യോജിപ്പ് കണ്ടെത്തുന്നതിനും ഇത് സഹായകമാകും.
സുദീര്‍ഘമായ പ്രീസീസണ്‍ സംവിധാനം ഉണ്ടെന്നതില്‍ സന്തോഷമുണ്ട്, അത് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷ.വിദേശ താരങ്ങളുടെ റിക്രൂട്ട്‌മെന്റ പുരോഗമിക്കുന്നതിനാല്‍, പുതിയ താരങ്ങളെ, അവര്‍ കരാര്‍ ഒപ്പിടുന്നതനുസരിച്ച് സ്‌ക്വാഡിനൊപ്പം ചേര്‍ക്കും.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, എല്ലാ താരങ്ങളും കോച്ചിങ് സ്റ്റാഫും കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോളുകളും,ഒരു വീഴ്ചയുമില്ലാതെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുമെന്ന് കെബിഎഫ്‌സി അറിയിച്ചു.
RELATED STORIES
പെണ്കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്വര്; മമത ബാനര്ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്ഷത്തിനുള്ളില് 60ലേറെ പേര് പെണ്കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില് 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMTയുവദമ്പതികള് തൂങ്ങിമരിച്ച നിലയില്
10 Jan 2025 3:10 PM GMT